സീറ്റ്​ മാറ്റിയതിനാൽ ജീവൻ തിരിച്ചു കിട്ടി; അപകടത്തി​െൻറ ഞെട്ടലിൽ ആൻ മേരി

കോയമ്പത്തൂർ: ദൈവകൃപയും ഭാഗ്യവും കൊണ്ട്​ മാത്രമാണ്​ അപകടത്തിൽ നിന്ന്​ താൻ രക്ഷപ്പെട്ടതെന്ന്​ കോയമ്പത്തൂ രിൽ അപകടത്തിൽപ്പെട്ട കെ.എസ്​.ആർ.ടി.സി വോൾവോ ബസിലെ യാത്രക്കാരി ആൻ മേരി. അപകടത്തിൽ നിസ്സാര പരിക്കുകളുമായി ആൻമേരിയെ കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​​.

ഡ്രൈവർ സീറ്റിന് തൊട്ടുപുറകിൽ ആണ് ആദ്യം ഇരുന്നതെങ്കിലും പിന്നീട് കണ്ടക്ടർ ആൻമേരിയെ ഇടത് വശത്തേക്ക് മാറ്റി ഇരുത്തുകയായിരുന്നു. ഇതിനാലാണ്​ താൻ അപകടത്തിൽ നിന്നും രക്ഷപെട്ടതെന്ന്​ ആൻമേരി പറഞ്ഞു.

കോലഞ്ചേരി തിരുവാണിയൂർ സ്വദേശിയായ ആൻമേരിക്ക് അപകടത്തിൽ നടുവിന് ചെറിയ പരിക്കുണ്ട്. തുംഗൂർ ഡ​െൻറൽ കോളജിൽ ഹൗസ്​ സർജൻസി ചെയ്യുകയാണ്​ ആൻ മേരി.

Tags:    
News Summary - Coimbathore accident-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.