എടവണ്ണപ്പാറ: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിക്കുന്ന കൂളിമാട് പാലത്തിന്റെ മപ്രം ഭാഗത്തെ മൂന്ന് ബീം തകർന്നത് അന്വേഷിക്കാൻ വിജിലൻസ് സംഘമെത്തി.
തിരുവനന്തപുരം ഡെപ്യൂട്ടി എൻജിനീയർ എം. അൻസാറിന്റെ നേതൃത്വത്തിലെ നാലംഗ സംഘമാണ് ബുധനാഴ്ച രാവിലെ 10ഓടെ മപ്രത്തെത്തിയത്. പ്രാഥമിക പരിശോധനയാണ് നടന്നത്. രണ്ട് ബീം ചരിയുകയും ഒരു ബീം പുഴയിലേക്ക് പതിക്കുകയുമാണുണ്ടായത്. തകർന്ന മൂന്ന് ബീം മാറ്റേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ബീമുകൾ ഉയർത്തി വെക്കുന്നതിനിടെ ഹൈഡ്രോളിക് ജാക്കിയിലുണ്ടായ തകരാറാണ് കാരണമെന്നാണ് നിർമാണം ഏറ്റെടുത്ത യു.എൽ.സി.സി അധികൃതർ പറഞ്ഞത്. ഇക്കാര്യം പരിശോധിക്കുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളുടെയും മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പിയർ, പിയർ ക്യാപ്, മറ്റ് ബീമുകൾ എന്നിവക്ക് ബലക്ഷയമുണ്ടോയെന്നും പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.