തിരുവനന്തപുരം: മാർത്താണ്ഡം കായൽ സംബന്ധിച്ച് ആലപ്പുഴ കലക്ടർ റിപ്പോർട്ട് നൽകിയതോടെ സർക്കാർ കടുത്ത സമ്മർദത്തിലായി. എൽ.ഡി.എഫ് സർക്കാറിെൻറ തലയിലെ പൊൻതൂവലുകളിലൊന്നായ നെൽവയൽ തണ്ണീർത്തടനിയമം മന്ത്രി തന്നെ ലംഘിെച്ചന്നതാണ് ഇതിലെ പ്രത്യേകത. സംസ്ഥാനത്തെ 39 പ്രധാന കായലുകളും ഏഴു ശുദ്ധജല തടാകവും 1.27 ലക്ഷം ഹെക്ടർ തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിയമമാണ് ഇടത് സർക്കാർ സ്വീകരിച്ചത്. എന്നാൽ, മാർത്താണ്ഡം കായലിൽ നിയമം അട്ടിമറിച്ചാണ് വലിയകുളം -സീറോ ജെട്ടി റോഡ് നിർമിച്ചത്. അതിനായി മൂന്നിടത്ത് വയൽ നികത്തിയെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. അതിന് രണ്ട് എം.പിമാരുടെ ഫണ്ടും ഉപയോഗിച്ചു.
റവന്യൂ ഉദ്യോഗസ്ഥരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സ്ഥല പരിശോധന നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. വയൽ നികത്തിയെന്നും നീർച്ചാലിെൻറ ഗതിമാറ്റം വരുത്തിയെന്നും ഇവർ കണ്ടെത്തി. 2008ന് ശേഷമാണ് ഇവിടെ റോഡ് നിർമിച്ചത്. നെൽവയൽ -തണ്ണീർത്തട നിയമം നിലവിൽ വന്നതിനുശേഷം സംസ്ഥാന തല നിരീക്ഷണ സമിതിയുടെ അനുമതിയും വാങ്ങിയിട്ടില്ല. എട്ടു കുടുംബങ്ങൾക്ക്് വേണ്ടിയാണ് നിർമിച്ചതെന്ന് വാദിക്കുമ്പോഴും അവിടെ ആറുകുടുംബങ്ങളേ ഇപ്പോൾ താമസിക്കുന്നുള്ളൂ. നികത്തിയ നിലം പൂർവസ്ഥിതിയിലാക്കാമെന്ന് 2014ൽ കലക്ടർക്ക് എഴുതി നൽകിയിരുന്നു. എന്നാൽ, അതും പാലിച്ചില്ല. അതോടൊപ്പം ‘റാംസർ സൈറ്റ്’ സംരക്ഷിക്കണമെന്ന ശാസ്ത്രസാഹിത്യ പരിഷത്ത് റിപ്പോർട്ടും എൽ.ഡി.എഫ് സർക്കാറിന് തള്ളിക്കളയാൻ കഴിയില്ല. ഇന്ത്യയിൽ 25 നീർത്തടങ്ങളാണ് റാംസർ പട്ടികയിലുള്ളത്.
അതിൽ വേമ്പനാട്ട് കായൽ അടക്കം നാലെണ്ണം കേരളത്തിലാണ്. ഭൂപരിഷ്കരണനിയമം പാസാക്കിയപ്പോൾ ഏറ്റവുമധികം മിച്ചഭൂമിയുണ്ടായിരുന്നത് കുട്ടനാെട്ട കായൽ നിലങ്ങളിലായിരുന്നു. സമുദ്രനിരപ്പിനു താഴെ വെള്ളത്തോട് മല്ലടിച്ച് കർഷകത്തൊഴിലാളികൾ പൊന്നു വിളയിച്ച ഭൂമിയാണ് റാണി, ചിത്തിര മാർത്താണ്ഡം കായൽ നിലങ്ങൾ. അവിടത്തെ ജലവ്യവസ്ഥയെ പാടെ തകിടം മറിക്കുന്ന തരത്തിൽ ജൈവവൈധ്യത്തിന് വൻ ശോഷണമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് കുടപിടിക്കാൻ സർക്കാറിന് കഴിയില്ലെന്നാണ് പരിസ്ഥിതിവാദികളുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.