തിരുവനന്തപുരം: യുക്രെയ്നിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാർഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡന്‍റ് കമീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
യുക്രെയ്നിൽ നിന്ന് ഡല്‍ഹിയിലെത്തുന്ന മലയാളികള്‍ക്ക് കേരളത്തിലേക്ക് സൗജന്യ യാത്രയൊരുക്കുമെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി നേരത്തെ അറിയിച്ചിരുന്നു. മലയാളികളെ കേരളം സൗജന്യമായി എത്തിക്കുമെന്നും ആവശ്യമെങ്കില്‍ മലയാളികള്‍ക്ക് വേണ്ട താമസ സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഡൽഹിയിലെത്തുന്ന യുക്രെയ്നിൽ നിന്നുള്ള സംഘത്തിൽ 17 മലയാളികളുണ്ട്. വൈകീട്ട് നാലുമണിക്കാണ് ആദ്യ സംഘം ഡല്‍ഹിയില്‍ എത്തുക. റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റ് വിമാനത്താവളത്തില്‍ ആദ്യ ഇന്ത്യന്‍ സംഘം എത്തിയിട്ടുണ്ട്. ആകെ 470 വിദ്യാർഥികളാണ് ഈ സംഘത്തിലുള്ളത്.
യുക്രെയ്നിന്‍റെ അതിര്‍ത്തി രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അതിർത്തികളിൽ ഇന്ത്യാക്കാരെ എത്തിച്ച് അവിടെ നിന്ന് വ്യോമമാര്‍ഗം നാട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെ റൊമാനിയയിലേക്ക് വിമാനങ്ങള്‍ പുറപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.