കൊച്ചി: കണ്ണൂരിലെ മലബാർ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള കോളജിന് അഫിലിയേഷൻ നൽകണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കണമെന്ന് ഹൈകോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതാണ് ഉത്തരവ്.
സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടും കോളജിന് അഫിലിയേഷൻ നൽകുന്നില്ലെന്ന് ആരോപിച്ച് ട്രസ്റ്റ് മാനേജ്മെന്റ് നൽകിയ ഹരജിയിൽ അഫിലിയേഷൻ നൽകാൻ നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനു ശേഷവും ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി വത്സൻ മഠത്തിൽ നൽകിയ കോടതിയലക്ഷ്യ ഹരജിയാണിലാണ് ഇപ്പോഴത്തെ നിർദേശം.
ഹരജി വീണ്ടും പരിഗണിക്കുന്ന ഡിസംബർ ഒമ്പതിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ രജിസ്ട്രാർ പ്രഫ. ജോബി കെ. ജോസ്, വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവർ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.