വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രസർക്കാർ നൽകിയ തുക വായ്പയാക്കി മാറ്റി; പിന്നിൽ അദാനിയെന്ന് സൂചന

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്രസർക്കാർ നൽകിയ തുക വായ്പയാക്കി മാറ്റി. 817 കോടിയുടെ ഫണ്ട് പലിശ സഹിതം തിരിച്ചടക്കണമെന്നാണ് കേന്ദ്ര സർക്കാർ ഉപാധിവെച്ചത്.

കേന്ദ്രസർക്കാരിന്റെ ഈ മലക്കം മറിച്ചിലോടെ വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണുള്ളത്. ഒക്ടോബർ അവസാന ആഴ്ചയിലാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തിന്റെ വിവരം സംസ്ഥാന സർക്കാറിന് ലഭിക്കുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് വായ്പയായാണ് നല്‍കിയത് എന്നാണ് കത്തില്‍ പറയുന്നത്.

അങ്ങനെയെങ്കിൽ പലിശയുൾപ്പെടെ 10,000 കോടി രൂപയോളം സർക്കാർ തിരിച്ചടക്കേണ്ടിവരും. പണം വായ്പയായി തിരിച്ചടയ്ക്കാൻ കേന്ദ്രം പറഞ്ഞെന്നും സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചുവെന്നും വിഴിഞ്ഞം പോർട്ട് എം.ഡി ദിവ്യ എസ്. അയ്യർ പറഞ്ഞു. അദാനിയാണ് ഈ നീക്കത്തിന്റെ പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്.

നേരത്തേ, പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പ് വൈകിയിരുന്നു. 1000 ദിവസം എന്ന കാലാവധി പാലിക്കാതെയിരുന്ന അദാനി 925 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ടി നിയമപരമായി കേരളം നീങ്ങിയിരുന്നു. ഇതോടെയാണ് കേന്ദ്രസർക്കാറിന്റെ ഈ നീക്കമെന്നാണ് സൂചന.

Tags:    
News Summary - The amount given by the Central Government to Vizhinjam International Port was converted into a loan; It is hinted that Adani is behind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.