തിരുവനന്തപുരം: കേരള സർവകലാശാലയിൽ എം.ബി.എ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ അധ്യാപകനെ കോളജ് പുറത്താക്കി. പൂജപ്പുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്മെന്റിലെ ഗെസ്റ്റ് അധ്യാപകൻ പ്രമോദിനെയാണ് പിരിച്ചുവിട്ടതായി പ്രിൻസിപ്പൽ സർവകലാശാലയെ അറിയിച്ചത്.
അധ്യാപകനെതിരെ നടപടിക്ക് സർവകലാശാല നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 2024 മേയിൽ നടന്ന എം.ബി.എ മൂന്നാം സെമസ്റ്റർ ‘പ്രൊജക്ട് ഫൈനാൻസ്’ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് മൂല്യനിർണയത്തിനായി കൊണ്ടുപോകവെ പ്രമോദിന്റെ പക്കൽനിന്ന് നഷ്ടപ്പെട്ടത്.
ഉത്തരപ്പേപ്പർ നഷ്ടമായ 71 വിദ്യാർഥികൾക്ക് ഏപ്രിൽ ഏഴിന് പുനഃപരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചിരുന്നു. സംഭവം അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച മൂന്നംഗസമിതി വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തും. അധ്യാപകൻ ഉൾപ്പെടെയുള്ളവർക്ക് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.