കോട്ടയം: മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാര്‍ഥിനി അഞ്ജു പി. ഷാജി പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന് പാലാ ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ് കോളേജ് അധികൃതര്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അഞ്ജു ഹാൾ ടിക്കറ്റിന് പിന്നിൽ പാഠഭാഗങ്ങൾ എഴുതി കൊണ്ടുവരികയായിരുന്നു. ഈ ഹാൾ ടിക്കറ്റും പരീക്ഷ ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങളും കോളജ്് അധികൃതർ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പ്രദർശിപ്പിച്ചു. അധ്യാപകർ വിദ്യാർഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന വീട്ടുകാരുടെ ആരോപണവും കോളജ് അധികൃതർ നിഷേധിച്ചു.
ഹാൾ ടിക്കറ്റ് അടുത്ത ദിവസവും ഉപയോഗിക്കേണ്ടതായതിനാൽ പെന്‍സില്‍ ഉപയോഗിച്ചാണ് പിന്നില്‍ എഴുതിയിരുന്നത്. ഉച്ചയ്ക്ക് 1.30 നാണ് പരീക്ഷ തുടങ്ങിയത്. 1.50നാണ് കോപ്പി കണ്ടെത്തിയത്. പരീക്ഷാഹാളില്‍നിന്ന് ഒരു മണിക്കൂര്‍ കഴിയാതെ വിദ്യാര്‍ഥിയെ പുറത്തിറക്കാനാവില്ലെന്നതിനാലാണ് അൽപസമയം കൂടി പരീക്ഷാഹാളിനകത്ത് ഇരുത്തിയതെന്നും അധികൃതർ വ്യക്തമാക്കി. പ്രിൻസിപ്പലിെൻറ ഓഫിസിൽ എത്താനാണ് വിദ്യാർഥിനിയോട് പറഞ്ഞിരുന്നത്. എന്നാൽ, കുട്ടി കോളജിൽ നിന്ന് ഇറങ്ങിപോകുകയായിരുന്നു. ഇതിെൻറ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
പെണ്‍കുട്ടിയോടും വീട്ടുകാരോടും പ്രിന്‍സിപ്പലോ അധ്യാപകരോ മോശമായി സംസാരിച്ചിട്ടില്ല. ശനിയാഴ്ച രാത്രി പത്ത് മണിക്ക് പൊലീസില്‍നിന്നാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞത്. പ്രൈവറ്റ് വിദ്യാര്‍ഥിയായതിനാല്‍ കുട്ടിയെക്കുറിച്ച് കൂടുതലായൊന്നും അറിയില്ലായിരുന്നു. എല്ലാ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും മാനേജ്മെൻറ് വ്യക്തമാക്കി.
കാഞ്ഞിരപ്പള്ളി സെൻറ് ആൻറണീസ് കോളജിലെ മൂന്നാം വർഷ ബി.കോം വിദ്യാര്‍ഥിനിയാണ് അഞ്ജു. ശനിയാഴ്ച പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനു പിടിച്ചതായി കോളജ് അധികൃതര്‍ ആരോപിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്. തിങ്കളാഴ്ച രാവിലെ മീനച്ചിലാറ്റിൽ ചെമ്പിളാവ് ഭാഗത്തു നിന്നാണ് അഞ്ജുവിെൻറ മൃതദേഹം കണ്ടെടുത്തത്.
അതേസമയം, മകള്‍ കോളജിലെ മിടുക്കരായ അഞ്ചു വിദ്യാര്‍ഥിനികളില്‍ ഒരാളൊണെന്നും ഒരിക്കലും കോപ്പിയടിക്കില്ലെന്നുമാണ് പിതാവ് ഷാജി പറയുന്നത്. മരണത്തിൽ പ്രിന്‍സിപ്പലിെൻറ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോപ്പിയടിച്ചതിെൻറ തെളിവ് ചോദിച്ചിട്ട് കോളജ് അധികൃതർ തന്നില്ല. സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രിൻസിപ്പൽ അഞ്ജുവിെൻറ അടുത്ത് എത്തുന്നതും േപപ്പർ വാങ്ങിപ്പോകുന്നതും കാണുന്നുണ്ട്. തുടർന്ന് മുക്കാൽ മണിക്കൂറോളം ക്ലാസിൽ ഇരുന്ന ശേഷമാണ് അഞ്ജു പുറത്തേക്ക് പോകുന്നത്. മാനസിക പീഡനത്തെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇതിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.