കട്ടപ്പന: കൃത്രിമ നിറംചേർത്ത ഏലക്ക പൊതുവിപണിയിൽ എത്തിയതായി സൂചന. കൃത്രിമ നിറവും രാസപഥാർഥങ്ങളും അടങ്ങിയതിനെ തുടർന്ന് നിലവാരമില്ലെന്നു കണ്ട് കയറ്റുമതി നിഷേധിച്ച ഏലക്കയാണ് വന്‍തോതില്‍ പൊതുമാര്‍ക്കറ്റിൽ എത്തിയിരിക്കുന്നത്. കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് മുമ്പ് ഇന്ത്യൻ ഏലത്തിന് സൗദി അറേബ്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. നിരോധനം നീക്കി കയറ്റുമതി പുനരാരംഭിച്ചതിനിടയിലാണ് പുതിയ സംഭവവികാസം.
ഒരു വന്‍കിട കമ്പനിയുടെ ലേബലില്‍ കയറ്റുമതിക്കായി കൊണ്ടുപോയ ഏലക്കാക്ക് കയറ്റുമതി നിഷേധിച്ചതോടെ അത് പൊതുവിപണിയില്‍ തിരിച്ചെത്തിയെന്നാണ് വിവരം. എന്നാല്‍, ലേലത്തിൽപോയ ഏലക്കാക്ക് കയറ്റുമതി നിഷേധിച്ചെന്ന വിവരം സ്ഥിരീകരിക്കാന്‍ സ്പൈസസ് ബോര്‍ഡ് അധികൃതര്‍ തയാറായിട്ടില്ല.
കൂടുതൽ വിലകിട്ടാൻ ഏലക്കായില്‍ നിറവും കെമിക്കലും ചേര്‍ക്കുന്നത് പതിവാണ്. ഇത് ബോർഡ് നിരോധിച്ചിട്ടുള്ളതാണെങ്ങിലും ചില കൃഷിക്കാർ ഇപ്പോഴും തുടരുന്നുണ്ട്. ഇതിനായി ഏലക്ക സ്േറ്റാറുകളില്‍ പ്രത്യേക സംവിധാനം വരെയുണ്ട്. ഉണക്ക ഏലക്കയുടെ നിറം മുന്തിയ ഇനം ഏലക്കയുടേതിന് സമാനമായ പച്ച നിറത്തില്‍ കാണുമെന്നതാണ് നിറം ചേര്ക്കലിെൻറ ഗുണം. ഉണങ്ങിയ എലത്തിന് നല്ല പച്ചനിറവും വലിപ്പവും ഉണ്ടങ്കിൽ ഉയർന്ന വില ലഭിക്കും. ഇതിനായാണ് നിറം ചേർക്കുന്നത്. ഇതിനായി തമിഴ്നാട്ടില്‍നിന്നും മറ്റും യഥേഷ്ടം അസംസ്കൃത വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തുന്നുണ്ട്. രാസഘടകങ്ങൾ ചേർത്ത ജലത്തിൽ മുക്കിയാണ് നിറംചേര്‍ക്കല്‍.
ഏലക്ക ഉണക്കുന്നതിന് മുമ്പ് നിറം കലര്‍ത്തിയ വെള്ളത്തില്‍ മുക്കിയെടുക്കുകയാണ് പതിവ്. ഇങ്ങനെ ചെയ്യുന്ന ഏലക്ക ഉണങ്ങിക്കഴിഞ്ഞാലും പച്ചനിറം മാറില്ല. ഇത്തരം കൃത്രിമ മാര്‍ഗങ്ങള്‍ വിദേശ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഏലക്കയുടെ നിലവാരം തകര്‍ക്കുമെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.