മുംബൈ: മണ്ഡലകാലത്ത് ഒരു കൂട്ടം സ്ത്രീകളുമായി ശബരിമലയിൽ പ്രവേശിക്കുമെന്ന് സ്ത്രീകളുടെ അവകാശത്തിനായി പോരാടുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. മഹാരാഷ്ട്രയിലെ ശനി ശിഘ്നാപുർ േക്ഷത്രം, പുണെ മഹാലക്ഷ്മി ക്ഷേത്രം, മുംബൈ ഹാജി അലി ദർഗ എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് പ്രവേശിക്കാനുള്ള അവകാശസമരങ്ങൾ നയിച്ചവരിൽ പ്രമുഖയാണ് ഇവർ.
അയ്യപ്പഭക്തരുടെ വാദങ്ങളും കേട്ട ശേഷമാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതെന്നും വിധിെക്കതിരെ സമരം ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും തൃപ്തി ദേശായി പറഞ്ഞു. അതേസമയം, തൃപ്തി േദശായിയുടെ വരവ് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമമാണെന്ന് ബി.ജെ.പി കേരള അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പ്രതികരിച്ചു.
വിശ്വാസികളെ വെല്ലുവിളിക്കുന്നതിൽനിന്ന് തൃപ്തി പിന്മാറണമെന്ന് ആവശ്യപ്പെട്ട ശ്രീധരൻ പിള്ള, അവരെ തടയാൻ വിശ്വാസികൾ തീരുമാനിച്ചാൽ ബി.ജെ.പി പിന്തുണക്കുമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.