മാടമ്പ് കുഞ്ഞുക്കുട്ടനെ മലയാള സാഹിത്യത്തിലെയും മലയാള സിനിമയുടെയും കുലപതി എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ഇത്രയും അചഞ്ചലനായ, ഒറ്റയാനായ ഒരു എഴുത്തുകാരൻ വളരെ അപൂർവമാണ്. എന്തിനെക്കുറിച്ചും അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. അത്ര വിദ്യാഭ്യാസം സിദ്ധിച്ച ആളല്ലാതിരുന്നിട്ടും സംസ്കൃതത്തിലും തർക്കത്തിലും ജ്യോതിഷത്തിലും മലയാള സാഹിത്യത്തിലുമെല്ലാം അറിവ് ആഴമേറിയതായിരുന്നു. എെൻറ കാഴ്ചപ്പാടിൽ അറിവിെൻറ മറ്റൊരു തമ്പുരാൻ. അതിലൂടെ ജീവിതഗന്ധിയായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
എന്തിനെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് മാടമ്പിനുണ്ടായിരുന്നു. ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ ആരുടെ മുന്നിലും തുറന്നുപറഞ്ഞു. മാടമ്പ് മന ശരിക്കും കേരളീയ ഗ്രാമീണ അന്തരീക്ഷത്തിെൻറ ഒരു പരിഛേദമായിരുന്നു. ജാതിവ്യവസ്ഥ നിലനിന്ന കാലത്തുതന്നെ എല്ലാ മതസ്ഥർക്കും കയറിച്ചെല്ലാവുന്ന ഒരു ഇടം. പലരും ആ ഇല്ലത്തെത്തിയിരുന്നത് അറിവ് തേടിയാണ്. ഏത് വിഷയവും അദ്ദേഹം സംസാരിക്കും. എപ്പോഴും കയറിച്ചെല്ലാവുന്ന, എന്തിനെക്കുറിച്ചും സംശയം ചോദിക്കാവുന്ന തണലായിരുന്നു ഇല്ലം. ഇടക്ക് ഞാൻ അതുവഴി പോകും.
അവിടെ ചെന്നാൽ കിട്ടുന്നത് വലിയൊരു ഉൗർജമാണ്. അത് ശരിക്കും ഒാർമയുടെ ഒരു സാന്ത്വനം തന്നെയാണ്.ഇല്ലത്ത് പുസ്തകങ്ങളുടെ വലിയൊരു ശേഖരമുണ്ടായിരുന്നു. 'ദേശാടന'ത്തിെൻറ ജോലികൾ നടക്കുേമ്പാൾ ഞാനും മാടമ്പിെൻറ ശിഷ്യൻ ഉണ്ണിയും അവിടെ കുളിച്ചു താമസിക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് അദ്ദേഹം എഴുതിത്തുടങ്ങും. അത് എല്ലാവരും ഉണരും വരെ നീളും. പകലൊക്കെ വെറുതെയിരിക്കും.
ചിത്രങ്ങൾ വരക്കും. ഉൗന്നുവടികളുടെ ഒരു ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. ചിലപ്പോൾ അവയുടെ കമ്പുകൾ മിനുക്കിക്കൊണ്ടിരിക്കും. രാത്രി നേരത്തെ ഉറങ്ങി വീണ്ടും പുലർച്ചെ എഴുന്നേറ്റ് എഴുതും. അതായിരുന്നു ദിനചര്യ. ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് മാടമ്പിനോടാണ്.
എെൻറ എല്ലാ പ്രധാന സിനിമകളുംഅദ്ദേഹത്തിെൻറ സ്പർശം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവയാണ്. സാഹിത്യത്തിലും സിനിമയിലും അർഹിക്കുന്ന അംഗീകാരമോ പ്രശംസയോ മാടമ്പ് എന്ന അപൂർവ പ്രതിഭക്ക് കിട്ടിയിട്ടുണ്ടാകില്ല. ആ ഗുരുമുഖത്തുനിന്ന് ഞാൻ അറിഞ്ഞതും പഠിച്ചതും ഏറെയാണ്. അങ്ങനെയൊരു ഗുരുനാഥന്റെ വിയോഗം എനിക്ക് ഉൾക്കൊള്ളാനാവുന്നതിനും അപ്പുറമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.