ഗുരുവായൂർ: 'നന്ദിനിയമ്മ എനിക്കും അമ്മയായിരുന്നു...' കഴിഞ്ഞ ദിവസം നിര്യാതയായ ഇരിങ്ങാലക്കുട സ്വദേശിനി നന്ദിനിയമ്മയുമായുണ്ടായ സ്നേഹബന്ധം പങ്കുവെച്ച് വടക്കേകാട് സി.ഐ എം. സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് തുടങ്ങുന്നതിങ്ങനെ.
തന്നെ മകനെപ്പോലെ കണ്ട നന്ദിനിയമ്മയുടെ വിയോഗത്തെ കുറിച്ചുള്ള കെ.വി. അബ്ദുൾ ഖാദർ എം.എൽ.എയുടെ അനുഭവം അടങ്ങിയ 'മാധ്യമം' വാർത്ത സഹിതമാണ് സി.ഐ തെൻറ ഓർമകളും പങ്കുവെച്ചത്.
ഒരിക്കൽ നന്ദിനിയമ്മ ഗുരുവായൂരിലെത്തിയപ്പോൾ ''ക്ഷേത്രത്തിൽ ഉള്ളിൽ പോകേണ്ട, അമ്മക്ക് പുറത്ത് നിന്ന് തൊഴുതു മടങ്ങിയാൽ മതി'' എന്ന് പറഞ്ഞ് സി.ഐയുടെ സഹായം തേടിയിരുന്നു. പിന്നെ ഓണത്തിനും വിഷുവിനുമൊക്കെ സമ്മാനങ്ങൾ എടുത്തുവെച്ച് കാത്തിരിപ്പായിരുന്നു ആ അമ്മ.
താൻ വിജിലൻസിലേക്ക് മാറിയപ്പോൾ എറണാകുളത്തെ ആശുപത്രിയിൽ പോകുംവഴി വിജിലൻസ് ഓഫിസിൽ കയറി തെൻറ മാനസപുത്രനെ കാണാനും സമയം കണ്ടെത്തി. അമേരിക്കയിലുള്ള ഏക മകൾ വന്ദനയെ ബുദ്ധിമുട്ടിക്കരുതെന്ന സ്നേഹപൂർവമായ വാശിയിലായിരുന്നു നന്ദിനിയമ്മ.
അവരുടെ ശാരീരിക അസ്വസ്ഥതകൾക്കിടയിലും സുരേന്ദ്രെൻറ അമ്മയെ വീട്ടിലെത്തി കണ്ടു. സുരേന്ദ്രൻ മാളയിൽ സി.ഐ ആയിരിക്കെ തുടക്കമിട്ട 'അമ്മക്ക് ഒരു കൂട്ട്' പദ്ധതിയിൽ 90 അമ്മമാരുണ്ടെന്നു പറഞ്ഞപ്പോൾ 'അതിൽ ഞാനും കൂടിയുണ്ട് മോനെ' എന്ന് പറഞ്ഞു ചിരിക്കുമായിരുന്നു നന്ദിനിയമ്മ.
'അമ്മയെ ഞാൻ എങ്ങനെ മറക്കും.......... എെൻറ അമ്മ' എന്ന ഹൃദയസ്പർശിയായ വാചകത്തിലാണ് സുരേന്ദ്രൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. നമ്മളില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ പുത്രനിര്‍വിശേഷമായ വാല്‍സല്യം പകർന്ന മാലാഖയായിരുന്നു നന്ദിനിയമ്മയെന്ന് തെൻറ അനുഭവം വിവരിക്കുന്ന മാധ്യമം വാർത്തക്കുള്ള പ്രതികരണമായി കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ സമൂഹമാധ്യമത്തിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.