ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിേൻറത് തലമുറമാറ്റം പ്രതിഫലിച്ച സ്ഥാനാർഥിപ്പട്ടികയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അലോസരം സ്വാഭാവികമാണെന്നും പ്രശ്നങ്ങളെല്ലാം നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നും 'മാധ്യമ'ത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അഭിമുഖത്തിെൻറ പ്രസക്ത ഭാഗങ്ങൾ:
കോൺഗ്രസിെൻറ സ്ഥാനാർഥിപ്പട്ടിക ആരൊക്കെ എന്തുപറഞ്ഞാലും പുതുമയാർന്നതാണ്. ഫീൽഡ് റിപ്പോർട്ടനുസരിച്ച് വലിയ സ്വീകാര്യതയാണ് സ്ഥാനാർഥികൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഘടകകക്ഷിപ്പട്ടികയും നന്നായതോടെ ഭരണം യു.ഡി.എഫിന് ഉറപ്പ്.
സ്ഥാനാർഥിപ്പട്ടികതന്നെയാണ് ഏറ്റവും പ്രധാനം. കോൺഗ്രസ് ജനങ്ങൾക്കൊപ്പമെന്ന വിശ്വാസം ഊട്ടിയുറപ്പിക്കാൻ എൽ.ഡി.എഫിെൻറ ജനവിരുദ്ധ ഭരണത്തിനായി. തുടർഭരണം ഉറപ്പെന്ന അവകാശവാദം രാഷ്ട്രീയ മുദ്രാവാക്യം മാത്രമാണ്. വസ്തുതയുമായി ബന്ധമില്ല. തുടർഭരണം ഉറപ്പില്ലാത്ത അവർ ഉറപ്പെന്ന് കൊട്ടിഗ്ഘോഷിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്. എല്ലാക്കാലത്തും ഇടതുപക്ഷം തുടർന്നുവന്ന രീതിയാണിത്. ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങൾ കോടികൾ ധൂർത്തടിച്ച് പരസ്യം നൽകുകയും യാഥാർഥ്യവുമായി പൊരുത്തപ്പെടാത്ത കഥയുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും രാഷ്ട്രീയ മുദ്രാവാക്യം അടിച്ചേൽപിക്കുകയുമാണ് ചെയ്യുന്നത്. ഇത് ഗുണെത്തക്കാൾ ഏറെ ദോഷം ചെയ്യും.
പാർട്ടിക്കകത്ത് സുതാര്യമായ ചർച്ച നടത്തിയാണ് സ്ഥാനാർഥികളെ കണ്ടെത്തിയത്. വിപ്ലവകരമായ തലമുറമാറ്റത്തിനാണ് കോൺഗ്രസ് തയാറായിരിക്കുന്നത്. നേതൃത്വം ധീരമായ ചുവടുവെപ്പിലൂടെയാണ് ഇത് സാധ്യമാക്കിയത്. സ്വാഭാവികമായും അതിേൻറതായ ചില അലോസരങ്ങൾ ഉണ്ടാകും. ചെറിയ പ്രതികരണങ്ങൾ ഉണ്ടാകാതിരിക്കില്ല. അതിരുവിടാതിരിക്കാൻ പാർട്ടി ഇടപെടുന്നുണ്ട്. എ.ഐ.സി.സി ഇടപെടലും നടക്കുന്നു. ഒറ്റക്കെട്ടായി രംഗത്തിറങ്ങും. സി.പി.എമ്മിൽപോലും സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായത് ഓർക്കണം.
പാർട്ടിക്കകെത്ത ഒരുകാര്യവും പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ല. പാർട്ടിയുടെ ഏറ്റവും അച്ചടക്കമുള്ള ഒരുപ്രവർത്തകനെന്ന നിലയിൽ കോൺഗ്രസിെൻറ വിജയത്തിന് അങ്ങേയറ്റം യത്നിക്കുകയെന്നുള്ളതാണ് മുന്നിലുള്ളത്.
കേരളത്തിലെ നേതാക്കളുടെ പൂർണമായ യോജിച്ച അഭിപ്രായത്തോടുകൂടിയാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. ഹൈകമാൻഡ് ഒരുസ്ഥാനാർഥിയെയും നിശ്ചയിച്ചിട്ടില്ല. ഇടപെട്ടിട്ടുമില്ല. ഇവിടുത്തെ നേതാക്കൾ ഐക്യത്തോടെയാണ് പേരുകൾ അന്തിമമായി മുന്നോട്ടുവെച്ചത്. അതുകൊണ്ടുതന്നെ ഹൈകമാൻഡിെൻറ ഇടപെടൽ വേണ്ടിവന്നിട്ടുമില്ല.
ഇടപെടൽ അപരാധമല്ല. എന്നാൽ, വ്യക്തിപരമായ ഒരിടപെടലുണ്ടായിട്ടില്ല. ഇതിെൻറ ആവശ്യവും വന്നില്ല. ഇവിടെനിന്നുള്ള പ്രവർത്തകൻ എന്ന നിലയിൽ അഭിപ്രായങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞിട്ടുണ്ട്. പേക്ഷ തീരുമാനം എപ്പോഴും യോജിച്ചെടുത്തതാണ്. ഞാൻ ഇടപെടൽ നടത്തിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡൻറും പ്രതിപക്ഷ നേതാവുമടക്കം പറഞ്ഞിട്ടുമുണ്ട്.
പ്രത്യേകിച്ച് അഭിപ്രായം പറയുന്നില്ല. എല്ലാം പരിഹരിക്കും.
പാർട്ടിയിൽ ഇത്രയും സ്ഥാനമാനങ്ങൾ വഹിച്ച സഹപ്രവർത്തക എന്നനിലയിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് തലമുണ്ഡനം അടക്കമുള്ള നടപടികൾ. നിർഭാഗ്യകരവുമാണ്. അത് പാർട്ടിയെ ഏറെ വേദനിപ്പിച്ചു.
ഇടതുസർക്കാറിെൻറ നേട്ടം പൊള്ളയായ പ്രചാരണങ്ങൾ മാത്രം. ഇന്ത്യ തിളങ്ങുെന്നന്ന മുദ്രാവാക്യം അവതരിപ്പിച്ച വാജ്പേയി സർക്കാറിെൻറ ഗതിയാകും പിണറായി സർക്കാറിനും. ജനങ്ങളുടെ കാതലായ പ്രശ്നങ്ങളിൽ ഇടപെടാനായിട്ടില്ല. നാടിെൻറ വിഷയങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. അഴിമതി, സ്വജനപക്ഷപാതം കൊടികുത്തി വാഴുകയായിരുന്നു. അക്രമരാഷ്ട്രീയത്തിന് ലൈസൻസ് നൽകിയ സർക്കാറാണിത്.
ആർ.എസ്.എസ് നേതാവ് ആർ. ബാലശങ്കറിെൻറ വെളിപ്പെടുത്തൽ ഗുരുതരമാണ്. സി.പി.എം ഒളിച്ചുകളി അവസാനിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.