കോഴിക്കോട്: സി.പി.എം നേതൃത്വത്തിൽ കോഴിക്കോട്ട് നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്ത മുസ്ലിം പണ്ഡിതന്മാർക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നടത്തിയ വർഗീയ അധിക്ഷേപങ്ങളുടെ പേരിൽ നിയമ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ഡി.ജി.പിക്ക് പരാതി നൽകി.
അങ്ങേയറ്റം വിഷലിപ്തവും ഒരു സമൂഹത്തെ അവമതിക്കുന്നതുമായ കെ. സുരേന്ദ്രന്റെ പ്രസ്താവന സമൂഹത്തിൽ സ്പർധ ഉണ്ടാക്കാനും വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും വെറുപ്പും വിതക്കാനും ലക്ഷ്യമിട്ടാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ നൽകിയ പരാതിയിൽ പറയുന്നു. ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ‘ഊശാൻ താടിക്കാരും അരിപ്പ തൊപ്പിക്കാരുമാണ്’ പങ്കെടുത്തതെന്ന സുരേന്ദ്രന്റെ പരാമർശം വർഗീയവിഷം ചീറ്റലാണ്. കലാപം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇത്തരം പ്രസ്താവനക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം അനുശാസിക്കുന്ന വകുപ്പുകൾ അനുസരിച്ച് കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.