കോഴിക്കോട്: സമകാലിക മലയാളം മാസികയിലൂടെ മുസ്ലിം സമുദായത്തിനെതിരെ വാസ്തവ വിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.പി തൗഫീഖ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നിരുന്ന വ്യക്തി എന്ന നിലക്ക് അദ്ദേഹത്തിെൻറ അഭിപ്രായപ്രകടനങ്ങളെ നിസ്സാരമായി കാണാൻ പാടില്ല. ഒരു മതവിഭാഗത്തിെൻറ വികാരങ്ങളെ വ്രണപ്പെടുത്തുകയും മതവിഭാഗങ്ങൾക്കിടയിൽ സംഘർഷത്തിനു കാരണമായേക്കാവുന്ന പ്രസ്താവനകൾ നടത്തുകയും ചെയ്തതിന് സെൻകുമാറിനെതിരെ ഐ.പി.സി 153 എ, 295എ, 505(ബി),(സി) വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.