വര്‍ഗീയത വളര്‍ത്തുന്നത് സി.പി.എം -എൻ.കെ. പ്രേമചന്ദ്രന്‍

കൊ​ല്ലം: മ​ത​മൗ​ലി​ക​വാ​ദ ശ​ക്തി​ക​െ​ള​ക്കാ​ള്‍ വ​ര്‍ഗീ​യ​ത വ​ള​ര്‍ത്തു​ന്ന​ത് സി.​പി.​എ​മ്മാ​ണെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി. കേ​ര​ള​ത്തെ വ​ര്‍ഗീ​യ​വ​ത്​​ക​രി​ച്ച് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്തു​ക​യെ​ന്ന​താ​ണ് അ​വ​രു​ടെ അ​ട​വു​ന​യം. കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ​നേ​താ​വും ഹി​ന്ദു​മ​ത​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രാ​ണെ​ന്ന സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ന്‍റെ പ്ര​സ്താ​വ​ന സി.​പി.​എ​മ്മി​ന്‍റെ നി​ല​വാ​ര​ത്ത​ക​ര്‍ച്ച​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

എം.​എം. ഹ​സ​ന്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റാ​യ​പ്പോ​ള്‍ കോ​ണ്‍ഗ്ര​സ് മു​സ്​​ലിം​സ​മു​ദാ​യ​ത്തി​ന് തീ​റെ​ഴു​തി​യെ​ന്ന് പ്ര​സ്താ​വ​ന​യി​റ​ക്കി​യ കോ​ടി​യേ​രി​യാ​ണ് ഇ​പ്പോ​ള്‍ വി​ല​കു​റ​ഞ്ഞ മു​സ്​​ലിം​പ്രീ​ണ​ന പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മ​ത​വി​ദ്വേ​ഷ​പ്ര​ചാ​ര​ണം സൃ​ഷ്ടി​ക്ക​ൽ ല​ക്ഷ്യം​​വെ​ച്ചു​ള്ള കോ​ടി​യേ​രി​യു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Communalism is fostered by the CPM-NK. Premachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.