തിരുവനന്തപുരം: ടീകോമിന് നഷ്ടപരിഹാരം നല്കി സ്മാര്‍ട്ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്കി.
വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ടീകോമില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്ന കരാര്‍ നിലനില്‍ക്കെ, കമ്പനിക്ക് സര്‍ക്കാര്‍ പണം നല്‍കുന്നത് സംസ്ഥാന താല്പര്യത്തിനെതിരാണ്. ഒരു കാരണവശാലും ടീകോമിന് നഷ്ടപരിഹാരം നല്കാന് പാടില്ല. ഭൂമി കച്ചവടമാണ് ലക്ഷ്യമെന്ന ആക്ഷേപം വ്യാപകമാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.