കൊച്ചി: മുനമ്പത്തേതുൾപ്പെടെയുള്ള വഖഫ് ഭൂമികൾ സംരക്ഷിക്കാൻ സർക്കാറും വഖഫ് ബോർഡും തയാറാകണമെന്ന് മുസ്ലിം പണ്ഡിത സംഘടനകളുടെ നേതൃയോഗം. വഖഫ് സംരക്ഷണ സമിതി വിളിച്ച വിവിധ പണ്ഡിത സംഘടനകളുടെയും പോഷക വിഭാഗങ്ങളുടെയും യോഗത്തിലാണ് ആവശ്യം.
വഖഫ് നിയമത്തിനെതിരെ കുപ്രചാരണങ്ങൾ നടത്തി സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നവർക്കെതിരെ നടപടിയെടുക്കണം. വഖഫ് നിയമഭേദഗതിക്കായി കേന്ദ്രസർക്കാർ നീക്കത്തിലും യോഗം പ്രതിഷേധിച്ചു.
ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് എം.ബി. അബ്ദുൽഖാദർ മൗലവി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡൻറ് വി.എച്ച്. അലി ദാരിമി ഉദ്ഘാടനംചെയ്തു. സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് ഐ.ബി. ഉസ്മാൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി എം.എം. ബാവ മൗലവി വിഷയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.