അമ്പലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെ പരാതി നൽകിയതിെൻറ പേരിൽ പാർട്ടിയിൽനിന്ന് പുറത്തായ വനിത നേതാവിനെ തിരിച്ചെടുക്കാനുള്ള നീക്കം സി.പി.എമ്മിൽ പൊട്ടിത്തെറിക്ക് വ ഴിയൊരുക്കി. തന്നെ പൊതുവേദിയിൽ അപമാനിെച്ചന്ന് ചൂണ്ടിക്കാട്ടി തോട്ടപ്പള്ളി കൊട്ടാ രവളവ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഉഷ സാലി മന്ത്രിക്കെതിരെ പരാതി നൽകിയതിെൻറ പേ രിൽ പാർട്ടിയിൽനിന്ന് പുറത്താവുകയായിരുന്നു.
പരാതിയിൽ കേസ് മുന്നോട്ടു പോകു ന്നതിനിടെയാണ് വനിതാ നേതാവിനെ തിരിച്ചെടുക്കാൻ നീക്കം നടക്കുന്നത്. കേസുമായി മുന്നോട്ടുപോയാൽ മന്ത്രി ശിക്ഷിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞ് ഒത്തുതീർപ്പ് ശ്രമത്തിെൻറ ഭാഗമായി ഉഷ സാലിയെ മഹിള അസോസിയേഷൻ മേഖല പ്രസിഡൻറായി നിയമിച്ചതെന്ന് പറയുന്നു.
ഇതിനിടെ, വനിതാ നേതാവിെൻറ ഭർത്താവ് സാലി ചില ആവശ്യങ്ങൾ പാർട്ടി മുമ്പാകെ ഉന്നയിച്ചതായാണ് വിവരം.
കേസ് ഒത്തുതീർക്കണമെങ്കിൽ തന്നെ പഴയപോലെ ഏരിയ കമ്മിറ്റി അംഗമാക്കണമെന്നും നിലവിലെ സി.പി.എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീകുമാറിനെ മാറ്റണമെന്നും സാലി ആവശ്യപ്പെട്ടതായാണ് സൂചന. ഇരുവരെയും നേരത്തേ ജില്ല കമ്മിറ്റിയാണ് പുറത്താക്കിയത്. തിരിച്ചെടുക്കുമ്പോൾ ജില്ല കമ്മിറ്റിയുടെയും ഏരിയ കമ്മിറ്റിയുടെയും അറിവുണ്ടാകേണ്ടതാണ്. എന്നാൽ, പാർട്ടി തലത്തിൽ ഇതേകുറിച്ച് ചർച്ച നടന്നിട്ടില്ലെന്ന് ചില നേതാക്കൾ പറയുന്നു.
മുതിർന്ന നേതാവ് എം. ശ്രീകുമാരൻ തമ്പി പാർട്ടിയിൽനിന്ന് രാജിവെക്കാൻ കാരണം മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയാണ്. അകാരണമായി തന്നെ കാർഡ് ബാങ്ക് പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ ശ്രീകുമാരൻ തമ്പി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് ഉഷയെ തിരിച്ചെടുക്കാനുള്ള വിവാദ നീക്കം.
അതേസമയം, സാലിയെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാൽ തങ്ങൾ രാജിവെക്കുമെന്ന് മറ്റ് ചില അംഗങ്ങൾ പാർട്ടിയെ ധരിപ്പിച്ചിട്ടുണ്ട്. അരൂർ ഉപതെരഞ്ഞെടുപ്പ് പരാജയത്തിെൻറ പ്രധാന കാരണം ജി. സുധാകരെൻറ ‘പൂതന’ പരാമർശം ആണെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് പുതിയ സംഭവങ്ങൾ.
നേരത്തേ തീരുമാനിച്ചിരുന്ന എസ്. അഷിതയെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ വിജയം ഉറപ്പിക്കാമായിരുെന്നന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.