ന്യൂഡൽഹി: ഫേസ്ബുക്കിൽ കശ്മീരിനെ കുറിച്ച് വിവാദ പ്രസ്താവന നടത്തി പുലിവാലു പിടിച്ച മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ ഡൽഹിയിൽ പരാതി. അഭിഭാഷകനായ ജി.എസ്. മണിയാണ് തിലക് മാർഗ് പൊലീസിന് പരാതി നൽകിയത്.കെ.ടി. ജലീലിന്റെ വിവാദ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയടക്കമുള്ള രാഷ്ട്രീയ നേതാക്കൾ രംഗത്തുവന്നിരുന്നു.
പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു എന്നാണ് ലേഖനത്തിലുള്ളത്. വിഭജന കാലത്ത് കശ്മീരിനെയും രണ്ടായി പകുത്തെന്നും ലേഖനത്തിൽ ജലീൽ പറയുന്നു. ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും കാശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് ജലീലിന്റെ കുറിപ്പിൽ വിശദീകരിക്കുന്നത്.
എന്നാൽ വിവാദ പരാമർശത്തെ ന്യായീകരിക്കാനാണ് ജലീൽ ശ്രമിച്ചത്. ഡബിൾ ഇൻവർട്ടഡ് കോമയിലാണ് ആസാദ് കാശ്മീർ എന്നെഴുതിയതെന്നും അതിന്‍റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്നും അദ്ദേഹം വിശദീകരണ കുറിപ്പിൽ പറഞ്ഞത്. അതേസമയം, 'ഇന്ത്യൻ അധീന ജമ്മു കശ്മീർ' എന്നെഴുതിയതിനെക്കുറിച്ച് ജലീൽ ഒന്നും പറഞ്ഞിട്ടില്ല. കശ്മീർ യാത്രാ വിവരണത്തിനൊടുവിൽ വാൽക്കഷ്ണം എന്ന് ചേർത്ത് അവസാനമാണ് വിശദീകരണം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.