പി.സി. ജോർജിന്​ ജാമ്യം കിട്ടാൻ ഇടപെട്ടെന്ന്​;​ ജസ്റ്റിസ്​ കെമാൽ പാഷക്കെതിരെ പരാതി

തിരുവനന്തപുരം: പി.സി. ജോർജിന്​ ജാമ്യം ലഭിക്കാൻ ഇടപെട്ടെന്ന്​ ആരോപിച്ച്​ റിട്ട. ജസ്റ്റിസ് കെമാൽ പാഷക്കെതിരെ, പീഡനപരാതി ഉന്നയിച്ച യുവതിയുടെ പുതിയ പരാതി. ജോർജിന്​ ജാമ്യം നൽകിയ ജഡ്ജിയുമായി കെമാൽ പാഷക്ക് ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിക്കുന്നു.

നിയമ സംവിധാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതിനെക്കുറിച്ച്​ അന്വേഷണം വേണമെന്നും ഡി.ജി.പിക്ക് നൽകിയ പരാതിയില്‍ ആവശ്യപ്പെട്ടു. കേസ്​ അന്വേഷിക്കുന്ന മ്യൂസിയം പൊലീസിലെ ഉന്നതൻ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആക്ഷേപവും കഴിഞ്ഞദിവസം അവർ ഉന്നയിച്ചിരുന്നു.

Tags:    
News Summary - Complaint against Justice kamal Pasha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.