തോളെല്ലിൽ ഇട്ട കമ്പി മാറ്റുന്നതിനിടയിൽ വീണ്ടും എല്ലു പൊട്ടി; കോഴിക്കോട് ബീച്ച് ആശുപത്രിക്കെതിരെ പരാതി

കോഴിക്കോട്: തോളെല്ലിൽ ഇട്ട കമ്പി മാറ്റുന്നതിനിടയിൽ വീണ്ടും എല്ലു പൊട്ടിയതിനെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിക്കെതിരെ പരാതി. ബേപ്പൂർ മാഹി സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്.

എല്ലു പൊട്ടിയതിൽ നടപടി എടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് യുവതി പരാതി നൽകിയത്. 2023 മാർച്ച് 24 നാണ് യുവതിയുടെ തോളെല്ലിന് പരിക്ക് പറ്റിയത്. ബീച്ച് ആശുപത്രിയിൽ വച്ച് നടന്ന ശത്രക്രിയയിലാണ് യുവതിയുടെ തോളെല്ലിൽ കമ്പിയിട്ടത്. ഇത് മാറ്റുന്നതിനിടയിലാണ് വീണ്ടും എല്ലു പൊട്ടിയത്.

തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ വെള്ളയിൽ പൊലീസ് ആശുപത്രിയിൽ പ്രാഥമിക അന്വേഷണം നടത്തും. 

Tags:    
News Summary - Complaint against kozhikode beach hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.