തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനെതിരെ പട്ടികജാതി ദേശീയ കമീഷന് പരാതി. അപേക്ഷകരിൽ ഒരാളായിരുന്ന മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡ ോ. കെ. പ്രവീൺ ലാലാണ് പരാതി അയച്ചത്. 17 അപേക്ഷകരിൽ ഏറ്റവും കുറഞ്ഞ യോഗ്യതയുള്ള ആളാണ് വി. സിയായി നിയമിക്കപ്പെട്ടതെന്നാണ് പരാതി. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ബി. ഇക്ബാൽ കൺ വീനറായിരുന്ന തിരച്ചിൽ സമിതി മൂന്ന് പേരെ ഉൾപ്പെടുത്തി ഷോർട്ട് ലിസ്റ്റ് ചെയ്തപ്പോൾ ത്തന്നെ ‘അരുതാത്തത്’ നടന്നുവെന്ന് ധ്വനിപ്പിക്കുന്നതാണ് പരാതി.
സ്വാഭാവിക നീതിക ്കും ഭരണഘടനയുടെ അന്തഃസത്തക്കും വിരുദ്ധമായ നിയമനമാണ് നടന്നതെന്നും രഹസ്യവും സുതാര്യവുമായ നടപടിക്രമങ്ങളിലൂടെ നടക്കുന്ന നിയമനങ്ങളിൽ എല്ലായ്പ്പോഴും പുറന്തള്ളപ്പെടുന്നത് സാമൂഹിക-സാംസ്കാരിക പിന്നാക്കാവസ്ഥ നേരിടുന്നവരാണ് എന്നതാണ് യാഥാർഥ്യമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമനം കമീഷൻ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞമാസം 26നാണ് ഡോ. മോഹനൻ കുന്നുമ്മലിനെ ചാൻസലറായ ഗവർണർ ആരോഗ്യ സർവകലാശാല വി.സിയായി നിയമിച്ചത്. അന്നുതന്നെ അദ്ദേഹം ചുമതലയേറ്റു. സർക്കാർ പ്രകടിപ്പിച്ച താൽപര്യം തള്ളിയാണ് വി.സിയെ നിയമിച്ചതെന്ന് അന്നുതന്നെ ആക്ഷേപം ഉയർന്നിരുന്നു.
യു.ജി.സി മുൻ ചെയർമാൻ ഡോ. ഹരി ഗൗതം, ഡോ. മയിൽവാഹനൻ എന്നിവരായിരുന്നു തിരച്ചിൽ സമിതിയിലെ മറ്റ് അംഗങ്ങൾ. ഷോർട്ട് ലിസ്റ്റിൽ മുൻ മുഖ്യമന്ത്രി സി. അച്യുതമേനോെൻറ മകൻ ഡോ. വി. രാമൻകുട്ടി, സി.പി.എം േപാളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയുടെ മകളുടെ ഭർത്താവും ആരോഗ്യ സർവകലാശാല ഗവേഷണ വിഭാഗം ഡീനുമായ ഡോ. ഹരികുമാരൻ നായർ എന്നിവരും ഡോ. പ്രവീൺലാലും ഉൾപ്പെട്ടതായാണ് കേട്ടിരുന്നത്.
37 വർഷം മെഡിക്കൽ പ്രഫഷനിലുള്ള, പ്രഫസറായി 17 വർഷത്തെയും പ്രിൻസിപ്പലായി എട്ട് വർഷത്തെയും പരിചയമുള്ള താൻ അക്കാദമിക, ഗവേഷണ, ഭരണരംഗത്ത് നൽകിയ സംഭാവന ഡോ. പ്രവീൺ ലാൽ പരാതിയിൽ വിശദീകരിച്ചിട്ടുണ്ട്.
നിയമിക്കപ്പെട്ടയാളുടെയും തെൻറയും യോഗ്യത താരതമ്യ പട്ടികയും സമർപ്പിച്ചിട്ടുണ്ട്. 2016ലെ മികച്ച ഡോക്ടർ അവാർഡ്, തൃശൂർ ടൗണിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളജിെൻറ ഭാഗം മുളങ്കുന്നത്തുകാവിലേക്ക് മാറ്റുന്നതിന് എതിരായ നീക്കം തുടങ്ങി നിയമനം നേടിയ ആളുമായി ബന്ധപ്പെട്ട ചില വിഷയങ്ങളും പരാതിയിൽ പറഞ്ഞിട്ടുണ്ട്. ‘യോഗ്യത, ഭരണമികവ്, കളങ്കമില്ലാത്ത മുൻകാലം എന്നിവ മാനദണ്ഡമല്ലെങ്കിൽ അത്തരം ചരിത്രമുള്ളവർ കേരളത്തിൽ ഉന്നത പദവികളിൽ എത്തുക പ്രയാസമാണ്.
സംസ്ഥാനത്തെ പട്ടികജാതി വിഭാഗക്കാരായ ഡോക്ടർമാരുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചാൽ അടുത്ത രണ്ട് പതിറ്റാെണ്ടങ്കിലും അക്കൂട്ടത്തിൽനിന്ന് ഒരാൾ ആരോഗ്യ സർവകലാശാല വി.സി പദവിയിൽ എത്തില്ല. ഉന്നത പദവികളിലേക്ക് പട്ടികജാതി വിഭാഗക്കാരെ പരിഗണിക്കാതെ തഴയുമ്പോൾ അതിെൻറ കാരണം ദേശീയ കമീഷനെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ടാക്കണം’ - ഡോ. പ്രവീൺലാൽ പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.