തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് പരാതി. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എൻ. അരുൺ ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ലോക്ഡൗൺ നിയമം ലംഘിച്ച് ഡി.സി.സി. ഒാഫീസിൽ സ്വീകരണം സംഘടിപ്പിച്ചെന്നാണ് പരാതി.
കോവിഡ് ചുമതലയുള്ള ജില്ല കലക്ടർക്കും പൊലീസ് മേധാവിക്കും തെളിവ് സഹിതം പരാതി നൽകിയിട്ടുണ്ട്. നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയിൽ ഹരജി നൽകുമെന്നും എൻ. അരുൺ മാധ്യമങ്ങളോട് പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി.ഡി. സതീശൻ എറണാകുളം ഡി.സി.സി ഒാഫീസിലെത്തിയത്. തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോജ് എം.എൽ.എ എന്നിവർ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.