വിദ്യാർഥിയുടെ മാർക്ക് തിരുത്തിയതായി പരാതി

ആ​ലു​വ: എം.​ജി സ​ർ​വ​ക​ലാ​ശാ​ല ബി.​കോം പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ മാ​ർ​ക്ക്‌ തി​രു​ത്തി​യ​താ​യി പ​രാ​തി. പാ​നാ​യി​ക്കു​ളം പു​ഴ​ക്ക​ര വീ​ട്ടി​ൽ പി.​എ. ആ​മി​ന​യാ​ണ് പ​രാ​തി​ക്കാ​രി. അ​വ​സാ​ന സെ​മ​സ്​​റ്റ​റി​ലെ പൊ​തു​പ്ര​ബ​ന്ധം പേ​പ്പ​റി​ലാ​ണ് തി​രു​ത്ത​ൽ ന​ട​ന്ന​താ​യി ആ​രോ​പി​ക്കു​ന്ന​ത്. ഉ​ത്ത​ര​ക്ക​ട​ലാ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ആ​ദ്യം ന​ൽ​കി​യി​രു​ന്ന മാ​ർ​ക്കു​ക​ൾ പ​ല​തും തി​രു​ത്തി​യ​താ​യാ​ണ് കാ​ണ​പ്പെ​ട്ട​ത്.

അ​തി​നെ​പ്പ​റ്റി അ​ന്വേ​ഷി​ച്ച​പ്പോ​ൾ ചീ​ഫാ​ണ് മാ​ർ​ക്ക് തി​രു​ത്തി​യ​തെ​ന്നും അ​തി​നെ​ക്കു​റി​ച്ച് ചോ​ദി​ക്കാ​ൻ​പാ​ടി​ല്ലെ​ന്നും പ​റ​ഞ്ഞ​ത്രെ. പ​രാ​തി ഒ​ന്നും ഇ​ല്ല എ​ന്ന് എ​ഴു​തി നി​ർ​ബ​ന്ധി​ച്ച് ഒ​പ്പു​െ​വ​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി സ​ർ​വ​ക​ലാ​ശാ​ല ഉ​ന്ന​ത അ​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഈ ​മാ​സം 16ന് ​പ​രാ​തി മെ​യി​ൽ ചെ​യ്‌​തെ​ങ്കി​ലും മ​റു​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

Tags:    
News Summary - Complaint, marks of the student have been corrected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.