കൊട്ടിയം: ഉത്സവത്തോടനുബന്ധിച്ചുണ്ടായ തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘം പൊലീസ് പിടിയിലായി. ചാത്തന്നൂർ കുടുക്കറ പണയിൽവീട്ടിൽ കാശിനാഥ് (18), ശ്രീഹരി (20), ഗോകുൽ (21), താഴം പടിഞ്ഞാറ് രാജീവം വീട്ടിൽ വിഘ്നേഷ് (22) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച കാഞ്ഞിരംവിള ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫ്ലോട്ടിൽ പാട്ട് ഇടുന്നതുമായി സംബന്ധിച്ച് മേവറം സ്വദേശിയായ ഹരിദേവും പ്രതികളുമായി വാക്കുതർക്കമുണ്ടാകുകയും ഇവർ ഫ്ലോട്ടിലേക്ക് കല്ലെറിയുകയും ലൈറ്റുകൾ നശിപ്പിക്കുകയും ചെയ്തു. ഹരിദേവ് ഫ്ലോട്ടുകളുമായി തിരികെ ഫ്ലോട്ട് ഇടുന്ന ഷെഡിൽ എത്തിയപ്പോൾ പിന്നാലെയെത്തിയ സംഘത്തിലെ ഗോകുൽ കത്തികൊണ്ട് വയറ്റിൽ കുത്തുകയും കൈപ്പത്തിയിൽ വെട്ടുകയും ചെയ്തു. ഹരിദേവിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും പ്രതികൾ ദേഹോപദ്രവം ഏൽപ്പിച്ചു. ഷെഡിൽകിടന്ന പിക്-അപ് വാനിന്റെ ഗ്ലാസുകളും ഫ്ലോട്ടും പ്രതികൾ അടിച്ചുതകർത്തു. ഹരിദേവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടിയം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, സലീംകുമാർ, സി.പി.ഒ സുധീർ, വിപിൻ, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.