representational image

കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. രാത്രി പന്ത്രണ്ടരയോടെ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് മുമ്പിലാണ് സംഭവം നടന്നത്.

കാറിലെത്തിയ സംഘം യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടു പോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. യുവാവിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

നടക്കാവ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

Tags:    
News Summary - Complaint that a young man was kidnapped in Kozhikode city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.