തിരൂർ മോർച്ചറിയിൽ പോസ്റ്റ് മോർട്ടം അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചതായി പരാതി

മലപ്പുറം: തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചതായി പരാതി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്ടങ്ങള്‍ മോര്‍ച്ചറിക്ക് പുറത്ത് കവറില്‍ കെട്ടിവച്ചെന്നും അത് പട്ടികള്‍ കടിച്ച് വലിച്ചെന്നുമാണ് പരാതി ഉയര്‍ന്നത്.

പ്ലാസ്റ്റിക് കവറിലെ മാലിന്യം പട്ടി കടിച്ച് വലിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ മൃതദേഹാവശിഷ്ടങ്ങൾ പുറത്ത് കവറിലാക്കി വെക്കാറില്ലെന്നു ഡി.എം.ഒ പറഞ്ഞു. പരാതി പരിശോധിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.

പോസ്റ്റുമോര്‍ട്ടത്തിനിശേഷം മുറി വൃത്തിയാക്കിയപ്പോള്‍ ഒഴിവാക്കിയ തുണിയും പഞ്ഞിയും ചെരുപ്പും അടക്കമുള്ള മാലിന്യങ്ങള്‍ നശിപ്പിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ ശേഖരിച്ച് വച്ചതാണെന്നും അതാണ് പട്ടി കടിച്ചതെന്നുമാണ് ഡി.എം.ഒയുടെ വിശദീകരണം.

Tags:    
News Summary - Complaint that post-mortem remains were bitten by street dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.