സമ്പൂർണ എ പ്ലസുകാർക്കും സയൻസ്​ സീറ്റിനായി വിയർക്കേണ്ടിവരും

സർവകാല റൊക്കോർഡ്​ വിജയം രേഖപ്പെടുത്തിയ ഇൗ വർഷത്തെ എസ്​.എസ്​.എൽ.സി പരീക്ഷാഫലം വിദ്യാർഥികളിലും രക്ഷകർത്താക്കളിലും അതിരറ്റ ആഹ്ലാദത്തിനും ആത്മവിശ്വാസത്തിനും വഴിവെച്ചിട്ടുണ്ടാകണം. കോവിഡ്​ രണ്ടാംതരംഗ ഭീതി ശക്​തിപ്പെട്ട ഘട്ടത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക്​ ലഭിച്ച മികച്ച വിജയം ആ അർഥത്തിൽ ആഹ്ലാദകരവുമാണ്​. എന്നാൽ മികച്ച ഇൗ വിജയം കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടാക്കുന്ന പ്രതിഫലനം കാണാതിരുന്നുകൂട. അതിൽ പ്രധാനം മുഴുവൻ വിഷയങ്ങളിലും എ പ്ലസ്​ ലഭിച്ച വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ പെരുപ്പമാണ്​. മുൻവർഷങ്ങളിലെല്ലാം എ പ്ലസുകാരുടെ എണ്ണത്തിൽ ആനുപാതികമായ വർധനവ്​ രേഖപ്പെടുത്തിയിട്ടുണ്ട്​. എന്നാൽ ഇത്തവണയുണ്ടായ വർധനവ്​ ആ അനുപാതങ്ങളുടെ പതിൻമടങ്ങിലുള്ളതായിരുന്നു. 2020ൽ 41906 പേർക്കായിരുന്നു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ എങ്കിൽ ഇത്തവണയത്​ 121318 ആയി കുത്തനെ ഉയർന്നു. ഇൗ വർധനവ്​ ഒ​േട്ടറെ കുടുംബങ്ങളിൽ വലിയ ആഹ്ലാദത്തിന്​ വഴിവെച്ചുകാണും.

എസ്​.എസ്​.എൽ.സി പരീക്ഷ വിജയിച്ച 95 ശതമാനത്തിലധികം വിദ്യാർഥികളും ഉപരിപഠനത്തിന്​ ആശ്രയിക്കുന്നത്​ സംസ്​ഥാന സിലബസിലുള്ള ഹയർസെക്കൻഡറി പഠനം തന്നെയാണ്​. ഉപരിപഠനത്തിന്​ ലഭ്യമായ സീറ്റുകളുമായി എസ്​.എസ്​.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ ലഭിച്ച കുട്ടികളുടെ എണ്ണത്തെ തട്ടിച്ചു​നോക്കു​േമ്പാൾ വിജയത്തിലെ ആഹ്ലാദം ഉപരിപഠനത്തി​െൻറ കാര്യത്തിലുണ്ടാകില്ലെന്ന്​ കാണാനാകും.

എ പ്ലസ്​ നേടിയ കുട്ടികളിൽ ഭൂരിഭാഗവും തെരഞ്ഞെടുക്കുന്നത്​ സയൻസ്​ ഗ്രൂപ്പ്​ തന്നെയായിരിക്കും. ഹൈസ്​കൂൾതല വിദ്യാഭ്യാസത്തിൽ നിന്ന്​ വ്യത്യസ്​തമായി ഹയർസെക്കൻഡറി പഠനത്തിന്​ സർക്കാർ, എയ്​ഡഡ്​ ഹയർസെക്കൻഡറി സ്​കൂളുകളിലേക്ക്​ വിദ്യാർഥികളുടെ കുത്തൊഴുക്കാണ്​ കേരളത്തിൽ കാണുന്നത്​. പത്താം തരം വരെ മികച്ച അൺ എയ്​ഡഡ്​ ഇംഗ്ലീഷ്​ മീഡിയം സ്​കൂളിൽ പഠിച്ച വിദ്യാർഥികൾക്കെല്ലാം സർക്കാർ, എയ്​ഡഡ്​ ഹയർസെക്കൻഡറികളിൽ സയൻസ്​ ഗ്രൂപ്പിൽ പ്രവേശനം വേണം എന്നതാണ്​ യാഥാർഥ്യം. സി.ബി.എസ്​.ഇ/ ​െഎ.സി.എസ്​.ഇ സിലബസിൽ പത്താം തരം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും പ്ലസ്​ വൺ പഠനത്തിന്​ സർക്കാർ, എയ്​ഡഡ്​ ഹയർസെക്കൻഡറി സ്​കൂളുകൾ മതിയെന്നിടത്താണ്​ കാര്യങ്ങൾ. സർക്കാർ, എയ്​ഡഡ്​ ഹയർസെക്കൻഡറി സ്​കൂളുകളിലെ പ്ലസ്​ വൺ സീറ്റുകളിലേക്ക്​ വിദ്യാഭ്യാസ വകുപ്പ്​ കേന്ദ്രീകൃതമായി നടത്തുന്ന ഏകജാലക പ്രവേശനത്തിന്​ ലഭിക്കുന്ന അപേക്ഷകളുടെ സ്​ഥിതി വിവരം ഇക്കാര്യം അടിവരയിടുന്നു. കഴിഞ്ഞ വർഷം 39335 പേർ സി.ബി.എസ്​.ഇ സിലബസിൽ പഠിച്ച്​ പ്ലസ്​ വൺ ഏകജാലക പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചു. 3887 പേർ ​െഎ.സി.എസ്​.ഇ സിലബസിൽ പഠിച്ചും 11275 പേർ മറ്റ്​ സിലബസുകളിൽ പഠിച്ചും സർക്കാർ, എയ്​ഡഡ്​ ഹയർസെക്കൻഡറികളിൽ പ്രവേശനത്തിന്​ അപേക്ഷ നൽകി. ഇതര സിലബസുകളിൽ പഠിച്ച വിദ്യാർഥികളും എസ്​.എസ്​.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർഥികളും ഒന്നിച്ച്​ ചേർന്നാണ്​ സംസ്​ഥാനത്തെ സർക്കാർ, എയ്​ഡഡ്​ ഹയർസെക്കൻഡറികളിലെ സീറ്റിനായി മത്സരിക്കുന്നത്​. ഇത്​ ഒരർഥത്തിൽ ഒരു മൽപ്പിടുത്തമാണ്​. അപേക്ഷകരിൽ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്​ സയൻസ്​ ​ഗ്രൂപ്പിലെ പ്രവേശനമാണ്​. സംസ്​ഥാനത്ത സർക്കാർ സ്​കൂളുകളിൽ 64000 സയൻസ്​ സീറ്റുകളാണുള്ളത്​. എയ്​ഡഡിൽ 88800 സയൻസ്​ സീറ്റുകളും അൺഎയ്​ഡഡിലെ 32776 സീറ്റുകളും ചേർത്ത്​ 185576 ​സയൻസ്​ സീറ്റുകളാണുള്ളത്​.

അൺഎയ്​ഡഡ്​ സ്​കൂളുകളിൽ എസ്​.എസ്​.എൽ.സി പൂർത്തിയാക്കിയവരിൽ ഭുരിഭാഗവും സർക്കാർ, എയ്​ഡഡ്​ സ്​കൂളുകളെയാണ്​ ആശ്രയിക്കാറുള്ളത്​. മാത്രവുമല്ല, സർക്കാർ, എയ്​ഡഡ്​ വിദ്യാലയങ്ങളിൽ പഠിച്ച വിദ്യാർഥികളൊന്നും പ്ലസ്​ വൺ പഠനത്തിനായി അൺഎയ്​ഡഡ്​ സ്​കൂളുകളെ ആശ്രയിക്കാറുമില്ല. അതിനാൽ സയൻസ്​ സീറ്റുകൾക്ക്​ വേണ്ടിയുള്ള മൽസരത്തിൽ നിന്ന്​ അൺഎയ്​ഡഡ്​ സ്​കൂളിലെ സീറ്റുകളെ മാറ്റിനിർത്തിയുള്ള പരിശോധനയാണ്​ ഉചിതം. ഫലത്തിൽ സർക്കാർ, എയ്​ഡഡ്​ ഹയർസെക്കൻഡറികളിലെ 152000 സയൻസ്​ സീറ്റുകളിലേക്ക്​ മത്സരിക്കാൻ എസ്​.എസ്​.എൽ.സിയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ നേടിയ 121318 പേരും സി.ബി.എസ്​.ഇ, ​െഎ.സി.എസ്​.ഇ, ഇതര സിലബസുകളിൽ നിന്നുള്ള കുട്ടികളുമുണ്ടാകും.

എയ്​ഡഡ്​ ഹയർസെക്കൻഡറികളിലെ 88000 സയൻസ്​ സീറ്റുകളിൽ 54464 സീറ്റുകളാണ്​ ഏകജാലക പ്രവേശനത്തിലേക്ക്​ വരുന്നത്​. 32400 സീറ്റുകൾ മാനേജ്​മെൻറ്​ ക്വാട്ട, കമ്യൂണിറ്റി ക്വാട്ട വിഭാഗത്തിൽ അതത്​ സ്​കൂളുകളാണ്​ പ്രവേശനം നൽകുന്നത്​. ഫലത്തിൽ സർക്കാർ സ്​കൂളുകളിലെ 64000 സീറ്റുകളും എയ്​ഡഡ്​ സ്​കൂളുകളിലെ 54464 സീറ്റുകളും ചേർന്ന്​ 118464 സയൻസ്​ സീറ്റുകളാണ്​ ഏകജാലക പ്രവേശനത്തിന്​ ലഭ്യമാകുക. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ നേടിയ 121318 പേരും സി.ബി.എസ്​.ഇ, ​െഎ.സി.എസ്​.ഇ, ഇതര സിലബസുകളിൽ നിന്നുണ്ടാകുന്ന അര ലക്ഷത്തിലധകം അപേക്ഷകരും ചേരുന്നവർ ഉൾപ്പെടുന്നതായിരിക്കും സയൻസ്​ സീറ്റിനായുള്ള മത്സരം. ഇതിന്​ പുറമെ ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങളിൽ മാത്രം എ പ്ലസ്​ നഷ്​ടപ്പെടുകയും വിവിധ ബോണസ്​ പോയൻറി​െൻറ ആനുകൂല്യം ലഭിക്കുന്നവരും കൂടി ചേരുന്നതോടെ സയൻസ്​ സീറ്റിനായുള്ള മത്സരം കടുക്കുമെന്നുറപ്പ്​.

Tags:    
News Summary - Complete A-plus students will also have to sweat for a science seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.