കോട്ടയം: ഭക്ഷ്യാവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് ജൈവവളമാക്കി വിൽപനക്കുെവച്ച് മാലിന്യസംസ്കരണത്തിൽ പുതുചരിത്രം സൃഷ്ടിക്കുകയാണ് എം.ജി സർവകലാശാല. 'ദ കംപ്ലീറ്റ് പ്ലാൻറ് ഫുഡ്' പേരിലാണ് വിൽപന.
നിർമലം-എം.ജി.യു പദ്ധതിക്ക് കീഴിലാണിത്. ഫെബ്രുവരി രണ്ടിനാണ് പദ്ധതി തുടങ്ങിയത്. കാമ്പസിലെ ജീവനക്കാരും ക്വാർട്ടേഴ്സുകളിലെ കുടുംബങ്ങളും ഉപേക്ഷിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ ശേഖരിച്ച് തയാറാക്കുന്ന കേമ്പാസ്റ്റിനൊപ്പം ചകിരിച്ചോർ, ചാണകപ്പൊടി, ഉമി എന്നിവ ചേർത്ത് കൂടുകളിലാക്കിയാണ് വിൽപന. ആദ്യഘട്ടമെന്ന നിലയിൽ ഭരണവിഭാഗം, പരീക്ഷഭവൻ എന്നിവിടങ്ങളിൽനിന്നും 67 കുടുംബം താമസിക്കുന്ന ക്വാർട്ടേഴ്സ് ബ്ലോക്കിൽനിന്നുമാണ് ഭക്ഷ്യാവശിഷ്ടങ്ങൾ ശേഖരിക്കുന്നത്.
ചെടികൾ നടാൻ പാകത്തിന് ഗ്രോ ബാഗുകളും ചട്ടികളും വിൽപനക്കുണ്ട്. സർവകലാശാല പരിസരത്തുനിന്നുതന്നെ ശേഖരിച്ച മേൽമണ്ണ്, വേപ്പിൻ പിണ്ണാക്ക് എന്നിവയിട്ട് വളർച്ച ഉറപ്പാക്കുന്ന രീതിയിലാണ് ഇവ. പ്ലാൻറ് പോട്ടുകൾ വാങ്ങുന്നവർക്ക് തൈകൾ നൽകാനും പദ്ധതിയുണ്ട്. 150 മുതൽ 200 രൂപ വരെയാണ് വില. മാലിന്യമുക്തമായ കാമ്പസ് എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എം.ജി.യു ഗ്രീൻലാബിെൻറ ശ്രമഫലമായി 90 ശതമാനം ജീവനക്കാരും സ്റ്റീൽ പാത്രത്തിലാണ് ആഹാരം െകാണ്ടുവരുന്നത്. അപൂർവമായി മാത്രമേ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാകൂ. അതിനാൽതന്നെ ഭക്ഷ്യാവശിഷ്ടങ്ങളുടെ സംസ്കരണം എളുപ്പവുമാണ്. വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.