തിരുവനന്തപുരം: ഡ്രൈവർ-മേയർ തർക്കം നടന്ന ദിവസം കെ.എസ്.ആർ.ടി.സി ബസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ സുബിന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്ന് ഡ്രൈവർ യദു. സച്ചിന്‍ദേവ് എം.എല്‍.എ ബസില്‍ കയറിയത് കണ്ടില്ല എന്നതടക്കമുള്ള കണ്ടക്ടറുടെ മൊഴി നുണയാണ്. മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയിക്കുന്നതായും ഡ്രൈവർ വ്യക്തമാക്കി.
കണ്ടക്ടർ ബസിന്‍റെ മുമ്പിൽ തന്നെയായിരുന്നു ഇരുന്നത്. തന്റെ മുമ്പിൽ നിന്നാണ് എം.എൽ.എയെ സഖാവേ എന്ന് വിളിച്ച് എഴുന്നേറ്റ് സീറ്റ് നൽകിയത്. എന്നിട്ട് കണ്ടക്ടർ ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത് പിൻസീറ്റിലാണ് ഇരുന്നതെന്നാണ്.
തന്‍റെ സഹപ്രവർത്തകനെ താനൊരിക്കലും കുറ്റം പറയില്ല. പാർട്ടിയിൽ നിന്നുള്ള സമ്മർദമാകാം കാരണമെന്നും ഇക്കാര്യം നിയമം തെളിയിക്കേണ്ടതാണെന്നും യദു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.