തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയമായി സ്വർണക്കടത്ത് കേസ് പ്രതിയുടെ രഹസ്യമൊഴി മാറുേമ്പാൾ വോട്ടിൽ കണ്ണെറിഞ്ഞ് യു.ഡി.എഫും ബി.ജെ.പിയും. പ്രതിരോധിക്കാനുറച്ച് എൽ.ഡി.എഫും. വികസനത്തിന് തുരങ്കംവെക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുെന്നന്ന ആക്ഷേപം എൽ.ഡി.എഫ് മുഖ്യ പ്രചാരണ അജണ്ടയാക്കുേമ്പാഴാണ് മുഖ്യമന്ത്രിെക്കതിരായ മൊഴി പുറത്തുവന്നത്. കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് ഭരണതുടർച്ച അട്ടിമറിക്കാനുള്ള ബി.ജെ.പി-യു.ഡി.എഫ് ശ്രമമെന്ന ആക്ഷേപം കൂടി ഉയർത്തിയാണ് സി.പി.എം പ്രതിരോധം തീർക്കുന്നത്.
മാസങ്ങൾക്ക് മുമ്പ് നൽകിയ രഹസ്യമൊഴി തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുറത്തുവിടുന്നതിെൻറ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യുകയാണ് നേതാക്കൾ. ഒപ്പം രഹസ്യമൊഴി നൽകാൻ അന്വേഷണ ഏജൻസികൾ നടത്തുന്ന സമ്മർദതന്ത്രങ്ങളെക്കുറിച്ചും പൊതുസമൂഹത്തിന് മുന്നിൽ സന്ദേഹം ഉയർത്തുകയും ലക്ഷ്യമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ സ്വർണക്കടത്തിലെ ആക്ഷേപങ്ങൾ തള്ളിക്കളഞ്ഞത് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധം. കിഫ്ബി, ലൈഫ് പദ്ധതികളിലെ ഇ.ഡി അന്വേഷണം ഉയർത്തി വികസന അജണ്ട ആവർത്തിക്കാനുള്ള രാഷ്ട്രീയ ഇടം സൃഷ്ടിക്കുകയാവും എൽ.ഡി.എഫ് ലക്ഷ്യം. ആരോപണങ്ങളുടെ ആവർത്തനം വോട്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് അവർ.
മുഖ്യമന്ത്രിയുടെ ഒാഫിസിനെക്കുറിച്ച് തുടക്കം മുതലുള്ള തങ്ങളുടെ ആരോപണത്തിനുള്ള വിശ്വാസ്യതയായി രഹസ്യമൊഴിയെ ഉയർത്തിയ യു.ഡി.എഫ് രാജ്യദ്രോഹക്കുറ്റത്തിൽ മുഖ്യമന്ത്രിയുടെ രാജിയിൽ കുറെഞ്ഞാന്നും ആവശ്യപ്പെടുന്നില്ല.
അന്വേഷണ ഏജൻസികളുേടതായി പുറത്തുവന്ന മുൻ വാർത്തകളിൽനിന്ന് വ്യത്യസ്തമായി പ്രതി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയാണ് ഇത്തവണ യു.ഡി.എഫ് പിടിവള്ളി. ഭരണവിരുദ്ധവികാരം ചർച്ചയാവുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ മുന്നേറ്റങ്ങൾക്ക് ഉൗർജം നൽകുന്നതാവും വിവാദമെന്നും കണക്കുകൂട്ടുന്നു. യു.ഡി.എഫ്-എൽ.ഡി.എഫ് എന്ന ദ്വന്ദ്വത്തിൽ പ്രചാരണം നിൽക്കുേമ്പാൾ കേന്ദ്ര ഏജൻസിയെ കേന്ദ്ര ബിന്ദുവാക്കുന്ന വിവാദമെന്നതിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
യു.ഡി.എഫ് കാലത്ത് സരിതയെങ്കിൽ എൽ.ഡി.എഫ് ഭരണത്തിൽ സ്വപ്ന എന്നത് ചൂണ്ടി ഇരു മുന്നണികൾക്കും എതിരെ ആക്ഷേപം ഉന്നയിക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.