കോളജിൽ സംഘർഷം; വിദ്യാർഥിക്ക് കുത്തേറ്റു

ചങ്ങരംകുളം (മലപ്പുറം): വളയംകുളത്തെ കോളജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. രണ്ടാംവർഷ ബിരുദ വിദ്യാർഥി പൊന്നാനി സ്വദേശി നിഹാലിനാണ് (20) കൈക്ക് കുത്തേറ്റത്. ചാലിശ്ശേരി സ്വദേശിയ മൂന്നാംവർഷ ബിരുദ വിദ്യാർഥിയാണ് നിഹാലിനെ കയ്യിൽ കരുതിയ കത്തിയെടുത്ത് കുത്തിയത്.

ഇടത് കൈക്ക് ഗുരുതരമായി പരിക്കേറ്റ നിഹാലിനെ സഹപാഠികൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിഹാലിന്റെ കൈയ്യിൽ പത്തോളം തുന്നലുകൾ ഉണ്ട്.

ഏതാനും മാസം മുമ്പ് റാഗിങ്ങിന്റെ പേരിൽ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. അന്നും പ്രതിയായ യുവാവ് നിഹാലിനെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചിരുന്നു. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം തുടങ്ങി.

Tags:    
News Summary - conflict in College; The student was stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.