തിരുവനന്തപുരം: വിദ്യാർഥികളുടെ ജീവിതം അപകടത്തിലാക്കുന്ന തരത്തില്‍ പ്രഖ്യാപിച്ച എസ്.എസ്.എല്‍.സി, ഹയർ സെക്കൻഡറി പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കോൺഗ്രസ്. കേന്ദ്രസര്‍ക്കാറിെൻറ കോവിഡ് മാർഗനിർദേശം ലംഘിച്ച് ബാറുകള്‍ വഴി മദ്യം വില്‍ക്കാനുള്ള തീരുമാനത്തിന് പിന്നില്‍ അഴിമതിയാണെന്നും നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവര്‍ സംയുക്ത വാർത്തസമ്മേളനത്തില്‍ ആരോപിച്ചു.
പരീക്ഷയുടെ കാര്യത്തിൽ മുഖ്യമന്ത്രി ദുര്‍വാശി ഒഴിവാക്കണം. സംസ്ഥാനത്തിെൻറ 20,000 കോടി രൂപയുടെ കോവിഡ് പാക്കേജില്‍ 14,000 കോടിയും കരാറുകാരുടെ കുടിശ്ശിക നല്‍കാനാണ് ഉപയോഗിച്ചത്. അതില്‍ ഭൂരിഭാഗവും കിട്ടിയത് മലബാറിലെ ഒരു കരാർ കമ്പനിക്കാണ്. കേരളത്തിലേക്ക് ഒറ്റ ശ്രമിക് ട്രെയിൻപോലും എത്തിക്കാൻ ഇതേവരെ സംസ്ഥാന സർക്കാറിന് സാധിച്ചിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.