കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ഇന്ന്​ തുടക്കം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ള്‍ക്കും ജ​ന​ദ്രോ​ഹ​ത്തി​നു​മെ​തി​രെ 'പൗ​ര​വി​ചാ​ര​ണ' എ​ന്ന പേ​രി​ല്‍ കോ​ണ്‍ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്​ വ്യാ​ഴാ​ഴ്​​ച തു​ട​ക്ക​മാ​കും. ആ​ദ്യ​ഘ​ട്ട​മാ​യി രാ​വി​ലെ 10ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കും മ​റ്റു ജി​ല്ല​ക​ളി​ല്‍ ക​ല​ക്ട​റേ​റ്റു​ക​ളി​ലേ​ക്കും പ്ര​തി​ഷേ​ധ മാ​ര്‍ച്ച് സം​ഘ​ടി​പ്പി​ക്കും. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍ നി​ര്‍വ​ഹി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ള്‍, എം.​പി​മാ​ര്‍, എം.​എ​ല്‍.​എ​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ മാ​ര്‍ച്ചി​ല്‍ പ​ങ്കെ​ടു​ക്കു​ം. ര​ണ്ടാം​ഘ​ട്ട​മാ​യി ര​ണ്ടു​ദി​വ​സം നീ​ളു​ന്ന വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ ഈ​മാ​സം 20 മു​ത​ല്‍ 30 വ​രെ സം​ഘ​ടി​പ്പി​ക്കും.

Tags:    
News Summary - Congress agitation started today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.