കോഴിക്കോട്: നീണ്ട കാത്തിരിപ്പിനൊടുവിൽ കോൺഗ്രസ് സ്ഥാനാർഥികളെ ഞായറാഴ്ച പ്രഖ്യാപിക്കുന്നതോടെ പ്രചാരണപ്രവർത്തനങ്ങൾ സജീവമാക്കാമെന്ന പ്രതീക്ഷയിൽ യു.ഡി.എഫ് ക്യാമ്പുകൾ. ഒരാഴ്ചയായി ഡൽഹിയിൽ നടക്കുന്ന സീറ്റ് ചർച്ചയിൽ ജില്ലയിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായി. ചില സ്ഥാനാർഥികളുടെ പേരുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോൾ അണികൾക്ക് നിരാശയുണ്ട്.
ഗ്രൂപ് വീതംവെപ്പിെൻറ അടിസ്ഥാനത്തിൽ, വിജയസാധ്യതയില്ലാത്തവർക്ക് സീറ്റ് നൽകിയതായാണ് പ്രവർത്തകർ ആരോപിക്കുന്നത്. സി.പി.എമ്മിെൻറ കരുത്തരായ സ്ഥാനാർഥികൾക്കെതിരെ ജനപിന്തുണയില്ലാത്ത ഗ്രൂപ് നേതാക്കൾ അങ്കത്തിനിറങ്ങുന്നതിലും നീരസം നിലനിൽക്കുകയാണ്. മുസ്ലിം ലീഗ് അടക്കം ജില്ലയിൽ വനിതയെ പരിഗണിച്ചപ്പോൾ കോൺഗ്രസ് പട്ടികയിൽ വനിത സ്ഥാനാർഥിയുണ്ടാകില്ല.
കോഴിക്കോട് നോർത്ത്, ബേപ്പുർ, കൊയിലാണ്ടി, ബാലുശ്ശേരി, നാദാപുരം എന്നിവിടങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുക. കോഴിക്കോട് നോർത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തിനാണ് സാധ്യത. ഇവിടെ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണെൻറ പേരും ഉയർന്നുവന്നിരുന്നു. എ.ഐ.സി.സി സർവേയിൽ വിദ്യയുടെ പേരിനായിരുന്നു മുൻതൂക്കം. എ.ഐ.സി.സി നേതാവിെൻറ പിന്തുണയുമുണ്ടായിരുന്നു.
എന്നാൽ, കെ.എസ്.യു സംസ്ഥാന പ്രസിഡൻറിന് സീറ്റ് നിർബന്ധമായും നൽകേണ്ടതിനാൽ അഭിജിത്തിനെ പരിഗണിക്കുകയായിരുന്നു. അഭിജിത്തിനായി മണ്ഡലത്തിെല ചിലയിടങ്ങളിൽ ചുമരെഴുതിത്തുടങ്ങി. ബേപ്പൂരിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസിനെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസായിരിക്കും മത്സരിക്കുക. നിയാസിനെതിരെ മണ്ഡലത്തിൽ പോസ്റ്റർ പ്രചാരണമുണ്ട്. കൊയിലാണ്ടിയിൽ കഴിഞ്ഞ തവണ തോറ്റ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യനുതന്നെയാണ് നറുക്കുവീഴുക.
കഴിഞ്ഞ അഞ്ചു വർഷമായി ഇദ്ദേഹം െകായിലാണ്ടിയിൽ സജീവമാണ്. ജില്ലയിലെ മൂന്നാമത്തെ കെ.പി.സി.സി ജനറൽ സെക്രട്ടറിയായ കെ. പ്രവീൺ കുമാർ നാദാപുരത്ത് കുറേ നാളായി പ്രചാരണം തുടങ്ങിയിട്ട്. കഴിഞ്ഞ വർഷം 5000ത്തിൽ താഴെ വോട്ടിന് തോറ്റ പ്രവീൺ ഇത്തവണ വിജയപ്രതീക്ഷയിലാണ്. ബാലുശ്ശേരിയിൽ 'ഒന്നാംവട്ട പ്രചാരണം' നടത്തി മടങ്ങിയ നടൻ ധർമജൻ ബോൾഗാട്ടിതന്നെയാകും കോൺഗ്രസിെൻറ തേരാളി. ഡൽഹിയിൽ പ്രഖ്യാപനം നടത്തുന്നതിനു പിന്നാലെ പ്രചാരണത്തിൽ സജീവമാകാനാണ് സ്ഥാനാർഥികൾ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.