തിരുവനന്തപുരം: നിയമ സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പൂർണമായി. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ വലിയ സർപ്രൈസുകളില്ലാതെയാണ് പട്ടിക പൂർണമായത്.
കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി.സിദ്ദീഖ് കൽപറ്റയിലും റിയാസ് മുക്കോളി പട്ടാമ്പിയിലും വീണ നായർ വട്ടിയൂർക്കാവിലും മത്സരിക്കാനിറങ്ങും. മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശാണ് നിലമ്പൂരിലെ സ്ഥാനാർഥി. കുണ്ടറയിൽ പി.സി വിഷ്ണുനാഥിനാണ് നിയോഗം. തവനൂരിൽ സിറ്റിങ് എം.എൽ.എ കെ.ടി ജലീലിനെ നേരിടാൻ ഒാൺലൈൻ ചാരിറ്റിയിലൂടെ ശ്രദ്ധേയനായ ഫിറോസ് കുന്നംപറമ്പിലിനെയാണ് കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ ഫിറോസ് തവനൂരിൽ റോഡ് ഷോ നടത്തിയിരുന്നു.
പരമ്പരാഗത യു.ഡി.എഫ് മണ്ഡലങ്ങളായ പട്ടാമ്പിയും നിലമ്പൂരും കഴിഞ്ഞ തവണ എൽ.ഡി.എഫ് തരംഗത്തിൽ കൈവിട്ടിരുന്നു. കെ.മുരളീധരനിലൂടെ വിജയിച്ച വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ വി.കെ.പ്രശാന്തിലൂടെ എൽ.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കൽപറ്റയിൽ കഴിഞ്ഞ തവണ യു.ഡി.എഫ് പാനലിൽ മത്സരിച്ച് പരാജയപ്പെട്ട ശ്രേയാംസ്കുമാറാണ് ടി.സിദ്ദീഖിന്‍റെ എതിരാളി. കുണ്ടറയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ് സിറ്റിങ് എം.എൽ.എ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.