തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഡോ. ജോ ജോസഫിനെ പച്ചയായ മനുഷ്യനെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് സൈബർ ടീം. `ജോ ജോസഫ് പച്ചയായ നല്ല മനുഷ്യനാണ്. അദ്ദേഹം ഒരു നിഷ്കളങ്കനായത് കൊണ്ടായിരിക്കാം വാക്കുകളിൽ പിഴവും പെരുമാറ്റത്തിൽ തിടുക്കവും ആവലാതിയും കാണാൻ സാധിച്ചത്. രാഷ്ട്രീയ എതിരാളി എന്നതിൽ കവിഞ്ഞ് ഒരു കോൺഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യനാണ് ജോ ജോസഫ് എന്നും സൈബർ ടീം പറയുന്നു. കോൺഗ്രസ് സൈബർ ടീം എന്ന ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് ഈ പരാമർശങ്ങളുളളത്. കുറിപ്പിന്റെ പൂർണ രൂപത്തിൽ:
``Dr. Jo Joseph ഒരു നിഷ്കളങ്കൻ ആയിരുന്നിരിക്കാം... കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽ നാക്ക് പിഴകൾ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ സംസാരങ്ങളിൽ പെരുമാറ്റങ്ങളിൽ ഒരു തിടുക്കം ആവലാതി നമ്മൾ കണ്ടിട്ടുണ്ട്.,.. താങ്കൾ നല്ലൊരു മനുഷ്യനാണ്...പച്ചയായ മനുഷ്യൻ
രാഷ്ട്രീയ എതിരാളി എന്നതിൽ കവിഞ്ഞു ഒരു കൊണ്ഗ്രെസുകാരനും വെക്തി വിരോധമില്ലാത്ത ഒരു മനുഷ്യൻ അപമാന ഭാരത്താൽ തല കുനിച്ചല്ല. തല നിവർത്തി അഭിമാനത്തോടെ ജീവിക്കുക. ഈ മണ്ണ് ജയിച്ചവെ ൻറ മാത്രമല്ല തോറ്റവെൻറ കൂടിയാണ്. നിങ്ങൾ നല്ലൊരു മനുഷ്യനാണ് നിങ്ങളെ വേദന അനുഭവിക്കുന്നവർക്ക് ആവശ്യമുണ്ട് 🥰Dr. Jo Joseph എന്തെങ്കിലു ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു ,അതാണ് ഞങ്ങളുടെ കോൺഗ്രസ് പാർട്ടിയുടെ സംസ്കാരവും ഞങ്ങളെ പഠിപ്പിച്ചതും . ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ പ്രവർത്തങ്ങളെയും അനുഗ്രഹിക്കട്ടെ ''. ഈ പോസ്റ്റിനെ പ്രതികൂലിച്ചും അനൂകൂലിച്ചും യു.ഡി.എഫ് അനുഭാവികൾ രംഗത്തെത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.