കൊച്ചി: സീറ്റിന് വേണ്ടി തലമൊട്ടയടിച്ചും, കണ്ണീരണിഞ്ഞും കോൺഗ്രസിലെ വനിതകൾ ചോദിച്ചു വാങ്ങിയ സീറ്റുകളിലൊന്നിൽ പോലും ജയിപ്പിക്കാനാകാതെ കോൺഗ്രസ്. തോൽക്കാൻ സാധ്യതയുള്ള സീറ്റ് നൽകിയെന്ന് മാത്രമല്ല, വോട്ട് മറിച്ചു തോൽപ്പിച്ചുവെന്ന് ആരോപണവും ഉയർന്നു കഴിഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒമ്പതു പേരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയെങ്കിലും ആരും ജയിച്ചില്ല. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച ഷാനിമോൾ ഉസ്മാൻ എം.എല്‍.എ ആയി എന്നത് ചരിത്രം. എന്നാൽ ഇക്കുറി പേരിനൊരു കനൽ പോലുമില്ലെന്നാണ് കണക്കുകൾ പറയുന്നത്.
ഇക്കുറി ഇരുപതു ശതമാനം സീറ്റില്‍ വനിതാ സ്ഥാനാര്‍ഥികള്‍ വേണമെന്ന ആവശ്യം മഹിളാ കോണ്‍ഗ്രസ് കെ.പി.സി.സി.ക്കു മുന്നില്‍ വെച്ചിരുന്നു.മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അവർ പാർട്ടിവിടുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ ഏറ്റുമാനൂരിൽ അവർ സ്വതന്ത്രയായി മത്സരിക്കുകയും ചെയ്തു.
കൊല്ലത്ത് മത്സരിക്കാനിരുന്ന ബിന്ദുകൃഷ്ണക്ക് അവസാനനിമിഷം സീറ്റ് നിഷേധിച്ചുവെന്ന അഭ്യൂഹങ്ങൾ വന്നതോടെ അവർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. അതുകൊണ്ട് മാത്രമാണ് അവസാനം അവർക്ക് ആ സീറ്റ് ലഭിച്ചത്. എന്നാൽ അവിടെയടക്കം മത്സരിച്ച മിക്ക വനിതകളും പരാജയത്തിെൻറ രുചി അറിഞ്ഞു.
പാറശാലയിൽ മത്സരിച്ച കെ.പി.സി.സി സെക്രട്ടറികൂടിയായ അന്‍സജിത റസലാണ് പാറശാലയിൽ മത്സരിച്ചത്. കൊട്ടാരക്കരയിൽ മത്സരിച്ച ആര്‍ രശ്മിയും, കൊല്ലത്ത് മത്സരിച്ച ബിന്ദു കൃ്ഷണയും കായംകുളത്ത് മത്സരിച്ച അരിത ബാബുവും വൈക്കത്ത് മത്സരിച്ച പി ആര്‍ സോനയും, അരൂരിൽ മത്സരിച്ച ഷാനിമോൾ ഉസ്മാനും, തൃശൂരിൽ മത്സരിച്ച പത്മജ വേണുഗോപാലും, തരൂർ മത്സരിച്ച കെ.എം ഷീബയും, മാനന്തവാടിയിൽ മത്സരിച്ച മുൻമന്ത്രി പി.കെ ജയലക്ഷമിയും വട്ടിയൂർക്കാവിലെ വീണ എസ് നായരും നിലംതൊടാെത തോറ്റവരാണ്.
കോഴിക്കോട് സൗത്തിൽ മത്സരിച്ച നൂർബിന റഷീദും പരാജയത്തിെൻറ രുചി അറിഞ്ഞതോടെ യു.ഡി.എഫിൽ വനിത എം.എൽ.എ മാർ ഇല്ലെന്ന് തന്നെ പറയാം.ഏറ്റുമാനുരിൽ സ്വതന്ത്രയായി മത്സരിച്ച ലതികാ സുഭാഷ് മൂന്നാം സ്ഥാനത്തേക്ക് പോവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.