കോൺഗ്രസ്​ ജില്ല നേതൃസംഗമങ്ങള്‍ക്ക് 23ന് തുടക്കം

തിരുവനന്തപുരം: കോണ്‍ഗ്രസ് ജില്ല നേതൃസംഗമങ്ങള്‍ക്ക് ഏപ്രിൽ 23ന്​ കോട്ടയത്ത്​ തുടക്കമാകും. സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ ജില്ലകളിലെ പ്രധാന നേതാക്കളുമായി ആശയവിനിമയം നടത്തും. 23ന് രാവിലെ 10ന് കോട്ടയം, മൂന്നിന് ഇടുക്കി, 25ന് രാവിലെ കാസർകോട്​, ഉച്ചകഴിഞ്ഞ് കണ്ണൂർ, 27ന് രാവിലെ വയനാട്​, ഉച്ചകഴിഞ്ഞ് കോഴിക്കോട്​, 29ന് രാവിലെ എറണാകുളം, ഉച്ചകഴിഞ്ഞ് തൃശൂർ എന്നിങ്ങനെയാണു നേതൃസംഗമം.

മേയ് നാലിന്​ രാവിലെ മലപ്പുറം ഉച്ചകഴിഞ്ഞ് പാലക്കാട്, അഞ്ചിന്​ രാവിലെ തിരുവനന്തപുരം ഉച്ചകഴിഞ്ഞ് കൊല്ലം, ആറിന്​ രാവിലെ പത്തനംതിട്ട ഉച്ചകഴിഞ്ഞ് ആലപ്പുഴ എന്നീ ജില്ലകളിലും നേതൃസംഗമങ്ങള്‍ നടക്കും.

കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എൽ.എമാര്‍, കെ.പി.സി.സി-ഡി.സി.സി നിര്‍വാഹക സമിതിയംഗങ്ങള്‍, കെ.പി.സി.സി അംഗങ്ങള്‍, ബ്ലോക്ക് -മണ്ഡലം പ്രസിഡന്‍റുമാര്‍, പോഷകസംഘടനകളുടെ ജില്ല പ്രസിഡന്‍റുമാര്‍, സംസ്ഥാന ഭാരവാഹികള്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, സി.യു.സി ജില്ല കണ്‍വീനര്‍മാര്‍, കോഓഡിനേറ്റര്‍മാര്‍, ഇംപ്ലിമെന്‍റിങ്​ ഓഫിസര്‍മാര്‍, നിയോജകമണ്ഡലം ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, സഹകരണ ബാങ്ക് പ്രസിഡന്‍റുമാര്‍, ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന്​ കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാക‍ൃഷ്ണന്‍ അറിയിച്ചു.

Tags:    
News Summary - Congress district leadership meetings begin on the 23rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.