തിരുവനന്തപുരം: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പരസ്യ പ്രതിഷേധം നടത്തിയ ലതിക സുഭാഷിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ലതികയെ പുറത്താക്കിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാത്തതിന് പിന്നാലെ മഹിളാ കോൺഗ്രസ് അധ്യക്ഷ കൂടിയായിരുന്ന ലതികാ സുഭാഷ് തല മുണ്ഡനംചെയ്ത് പ്രതിഷേധിക്കുകയും ഏറ്റുമാനൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. മഹിളാകോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ലതിക സുഭാഷിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും വഴങ്ങിയിരുന്നില്ല.
തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞുള്ള വാർത്ത സമ്മേളനത്തിനുശേഷമായിരുന്നു ലതികയുടെ പരസ്യപ്രതിഷേധം.. സ്ഥാനാർഥി പട്ടികയിൽ സ്ത്രീകൾ തഴയപ്പെട്ടെന്ന് വാർത്താ സമ്മേളനത്തിൽ ലതിക പറഞ്ഞിരുന്നു. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള സ്ത്രീകളാണ് കടുത്ത അവഗണന അനുഭവിക്കുന്നത്. 14 ജില്ലകളിൽ 14 വനിത സ്ഥാനാർഥികളെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതും ഉണ്ടായില്ല. തനിക്ക് സീറ്റ് നിഷേധിച്ചത് കടുത്ത അനീതിയാണെന്നും ലതിക പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.