തിരുവനന്തപുരം: രാജ്യസഭാ സീറ്റ് നിഷേധിച്ചതോടെ സി.പി.എം നേതൃത്വവുമായി അകന്ന ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് മടക്കിവിളിച്ച് നേതാക്കൾ. ചെറിയാൻ താൽപര്യം അറിയിച്ചാൽ സ്വീകരിക്കാൻ തയാറാണെന്ന് നേതാക്കൾ വ്യക്തമാക്കി.കോൺഗ്രസിലേക്ക് മടങ്ങിവരാൻ ചെറിയാൻ ഫിലിപ്പ് താൽപര്യം പ്രകടിപ്പിച്ചാൽ ഗൗരവമായി ആലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിലേക്ക് വരണമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. ചെറിയാനോട് സി.പി.എം സ്വീകരിച്ച സമീപനം വളരെ മോശമാണ്. കോൺഗ്രസ് വിട്ടുപോകുന്നവർ ചെറിയാൻ ഫിലിപ്പിെൻറ അനുഭവം മനസ്സിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണമെന്ന പാർട്ടി മുഖപത്രം വീക്ഷണത്തിെൻറ മുഖപ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചെറിയാൻ കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളിയും പറഞ്ഞു. ഉപാധികളില്ലാതെ കോണ്‍ഗ്രസിലേക്ക് വരാമെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. അപരാധങ്ങളേറ്റുപറഞ്ഞാല്‍ ചെറിയാനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് വീക്ഷണം മുഖപ്രസംഗത്തിൽ വ്യക്തമാക്കി. ചെറിയാെൻറ സി.പി.എമ്മിലെ സ്ഥാനം തുടലിലിട്ട കുരങ്ങനെപ്പോലെയാണ്. വിമതരെ സ്വീകരിക്കുന്നതില്‍ സി.പി.എമ്മിെൻറ ഇരട്ടത്താപ്പിെൻറ തെളിവാണ് ചെറിയാന്‍ ഫിലിപ്പ്. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടു തവണ ചെറിയാനെ സി.പി.എം വഞ്ചിച്ചെന്നും മുഖപ്രസംഗം പറയുന്നു. 2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാഗ്രഹിച്ച തിരുവനന്തപുരം വെസ്റ്റ് കിട്ടാത്തതിനെ തുടര്‍ന്നാണ് ചെറിയാന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.