അനിൽ ആന്റണിയെ കെ.പി.സി.സി ഐ.ടി സെല്ലിന്റെ നേതൃത്വത്തിൽ കൊണ്ടുവന്നത് ശശി തരൂരിന്റെ നിർദേശപ്രകാരം മുല്ലപ്പള്ളി രാമചന്ദ്രനാണെന്നും അന്ന്, തന്നെ ആൻറണി ഈ തീരുമാനത്തെ എതിർത്തിരുന്നതായും മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസ്സൻ പറഞ്ഞു. ഈ എതിർപ്പ് പരിഗണിക്കാതെയാണ് ഐ.ടി. സെല്ലിന്റെ നേതൃത്വത്തിൽ കൊണ്ടുവന്നത്.
പിന്നീട് , കെ.പി.സി.സി ജനറൽ സെക്രട്ടറിയാക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ ശ്രമിച്ചു. അന്ന്, ഈ നീക്കത്തിനെതിരെ പരസ്യമായി രംഗത്ത് വരുമെന്ന് എ.കെ. ആൻറണി പറഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് ഈ തീരുമാനം പിൻവലിച്ചത്. ആൻറണിയൊരു ജനാധിപത്യമതേതരവാദിയാണ്. അദ്ദേഹത്തിന്റെ മകനോട് തന്റെ ഇഷ്ടങ്ങൾ അടിച്ചേൽപിക്കാൻ കഴിയില്ല.
കോൺഗ്രസിന്റെ ഉന്നതരായ നേതാക്കളുടെ മക്കൾ കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെട്ടപ്പോൾ പുതിയ മേച്ചിൽപ്പുറം തേടിപ്പോയി. ഇക്കൂട്ടരോടൊപ്പം മാത്രമേ അനിലെ കാണേണ്ടതുള്ളൂ. ഇത്തരം നീക്കത്തിലൂടെ കേരളത്തിലെ ക്രൈസ്തവരെ കൂടെ നിർത്താൻ കഴിയുമെന്നത് ബി.ജെ.പിയുടെ വ്യാമോഹമാണ്. ഇവരുടെ കണക്ക് കൂട്ടലുകളെല്ലാം 2024ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൻ തെറ്റാണെന്ന് ബോധ്യപ്പെടുമെന്നും ഹസ്സൻ പറഞ്ഞു.
അനിൽ ആൻറണിക്ക് എ.കെ. ആൻറണിയുടെ മകനെന്നത് കൊണ്ട് മാത്രമാണ് ബി.ജെ.പി കൂടെ കൂട്ടിയത്. ഈ അവസരവാദിയായ മകൻ എ.കെ. ആൻറണിക്ക് നൽകിയത് താങ്ങാൻ കഴിയാത്ത ദു:ഖമാണെന്നും ഹസ്സൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.