ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഹൈദരലി തങ്ങളുമായി കൂടിക്കാഴ്​ച നടത്തി

മലപ്പുറം: ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും പാണക്കാട്​ ഹൈദരലി തങ്ങളുമായി കൂടിക്കാഴ്​ച നടത്തി. പാണക്കാട്​ തങ്ങളുടെ വീട്ടിൽ ബുധനാഴ്​ച രാവിലെ ഒമ്പതോടെയാണ്​ ഇരുവരുമെത്തിയത്​.

വയനാട്​ മണ്ഡലത്തിൽ വിവിധ പരിപാടികൾക്കായി എത്തുന്ന രാഹുൽ ഗാന്ധിയെ കരിപ്പൂരിൽ സ്വീകരിക്കുന്നതി​െൻറ ഭാഗമായി എത്തിയപ്പോഴാണ്​ നേതാക്കൾ ഹൈദരലി തങ്ങളെ സന്ദർശിച്ചത്​. ഒരു മണിക്കൂറോളം പാണക്കാട്​ ചെലവഴിച്ചാണ്​ ഉമ്മൻചാണ്ടിയും ചെന്നിത്തലയും കരിപ്പൂരിലേക്ക്​ മടങ്ങിയത്​. സൗഹൃദ സന്ദർശനത്തി​െൻറ ഭാഗമായിരുന്നു വരവെന്നും മറ്റു ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും​ തങ്ങൾ പറഞ്ഞു.

രാഷ്​ട്രീയ വിഷയങ്ങളും മറ്റും സംസാരിച്ചുവെന്നും സീറ്റു വിഭജനം പോലുള്ള വിഷയങ്ങളൊന്നും ചർച്ചയിൽ വന്നിട്ടില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവർത്തക​രെ അറിയിച്ചു. തിരുവനന്തപുരത്ത്​ നടക്കുന്ന യോഗത്തിലാണ്​ ഇക്കാര്യം ചർച്ച ചെയ്യുക. കോൺഗ്രസ്​ നേതാക്കള​ുടെ യാത്രക്കിടെ അത്​ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനൗദ്യോഗിക സ്വഭാവത്തിൽ​ സീറ്റ്​ വിഭജന ചർച്ചകൾ നടന്നു വരുന്നു​ണ്ടെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.