1952ലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തി​െൻറ നോട്ടീസ്

ക്ഷേ​മ​രാ​ഷ്​​ട്രം കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ കാ​ള​പ്പെ​ട്ടിക്കൊരു വോട്ട്​; വൈറലാണീ നോട്ടീസ്…

വ​ട​ക​ര: 1952 ജ​നു​വ​രി 18ന് ​വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി ചു​ങ്ക​ത്തി​നു സ​മീ​പം ക​ട​പ്പു​റ​ത്തു ന​ട​ന്ന കോ​ണ്‍ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​െൻറ നോ​ട്ടീ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണി​പ്പോ​ള്‍. ക്ഷേ​മ​രാ​ഷ്​​ട്രം കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ കാ​ള​പ്പെ​ട്ടി​യി​ല്‍ വോ​ട്ടു​ചെ​യ്യു​ക​യെ​ന്ന നോ​ട്ടീ​സാ​ണ്​ പു​തി​യ കാ​ല​ത്ത് കൗ​തു​ക​മാ​കു​ന്ന​ത്.

പ​തി​റ്റാ​ണ്ടു​ക​ള്‍ക്കു മു​മ്പ്​ താ​ഴെ അ​ങ്ങാ​ടി​യി​ൽ ദേ​ശീ​യ മു​സ്​​ലിം​ക​ളെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​വ​രാ​യി​രു​ന്നു ഏ​റെ​യു​ണ്ടാ​യി​രു​ന്ന​തെ​ന്ന്​ പ​ഴ​മ​ക്കാ​ർ പ​റ​യു​ന്നു. എ​ന്‍.​വി.​സി. മ​മ്മു ഹാ​ജി, കെ.​പി. അ​ബ്​​ദു​ല്ല, കെ.​എ​സ്. അ​ബ്​​ദു​ല്ല, കെ.​വി. ക​ണാ​ര​ന്‍, കു​ഞ്ഞ​യി​റ്റി ഹാ​ജി, വി. ​അ​സ്സ​ന്‍കു​ട്ടി എ​ന്നി​ങ്ങ​നെ ​പ്ര​മു​ഖ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളു​ടെ വ​ലി​യ നി​ര ത​ന്നെ​യു​ണ്ടാ​യി​രു​ന്നു ഇ​വി​ടെ.

അ​ക്കാ​ല​ത്ത്, വ​ട​ക​ര അ​ങ്ങാ​ടി​യി​ലു​ണ്ടാ​കു​ന്ന മി​ക്ക​വാ​റും പ്ര​ശ്ന​ങ്ങ​ളും ഇ​വ​രു​ടെ ഇ​ട​പെ​ട​ലി​ല്‍ പ​രി​ഹ​രി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. 1974ല്‍ ​താ​ഴെ അ​ങ്ങാ​ടി കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി​യും എം.​ഇ.​എ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​താ​യി പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്നു. പു​തി​യ​കാ​ല​ത്ത്, സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍ താ​ഴെ അ​ങ്ങാ​ടി​യി​ലെ​ത്തി​ക്കാ​ന്‍ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​താ​യി പ്ര​സി​ഡ​ൻ​റ്​ കെ.​എം.​പി. ഹാ​രി​സ്, സെ​ക്ര​ട്ട​റി എ​ന്‍.​വി. ജ​ലീ​ല്‍ എ​ന്നി​വ​ര്‍ പ​റ​യു​ന്നു. 

Tags:    
News Summary - congress' old election campaign notice made viral on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.