സ്മാർട്ട്​ മീറ്റർ: കൺസൽട്ടൻസിയെ തേടുന്നു

തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട്ട്​ മീ​റ്റ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കെ.​എ​സ്.​ഇ.​ബി വേ​ഗ​ത്തി​ലാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ൺ​സ​ൽ​ട്ട​ൻ​സി​യെ തേ​ടി ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. സ്മാ​ർ​ട്ട്​ മീ​റ്റ​ർ സ്ഥാ​പി​ക്ക​ലും തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ ​ക​ൺ​സ​ൽ​ട്ട​ൻ​സി​യു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

മൂ​ന്നു​ ല​ക്ഷം സ്‌​മാ​ർ​ട്ട്‌ വൈ​ദ്യു​തി മീ​റ്റ​ർ സ്ഥാ​പി​ക്കാ​നാ​ണ്​ ശ്ര​മം. സ്‌​മാ​ർ​ട്ട്‌ മീ​റ്റ​ർ സ്ഥാ​പി​ക്ക​ലും മീ​റ്റ​ർ റീ​ഡി​ങ്ങും തു​ക ശേ​ഖ​രി​ക്ക​ലും ഉ​ൾ​പ്പെ​ടെ ക​രാ​ർ ന​ൽ​കു​ന്ന ക​മ്പ​നി​ക​ൾ​ക്ക്‌ കൈ​മാ​റു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ടോ​ട്ട​ക്‌​സ്‌ (ടോ​ട്ട​ൽ എ​ക്സ്‌​പെ​ൻ​ഡി​ച്ച​ർ) രീ​തി​ക്ക്​ പ​ക​ര​മാ​ണ്‌ സ​ർ​ക്കാ​ർ നേ​രി​ട്ട്‌ പ​ണം മു​ട​ക്കു​ന്ന കാ​പെ​ക്‌​സ്‌ (കാ​പി​റ്റ​ൽ എ​ക്സ്‌​പെ​ൻ​ഡി​ച്ച​ർ) ന​ട​പ്പാ​ക്കു​ന്ന​ത്‌. എ​ന്നാ​ൽ, ക​ൺ​സ​ൽ​ട്ട​ൻ​സി​യു​ടെ സേ​വ​നം ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തി​നാ​യി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

സ്‌​മാ​ർ​ട്ട്‌ മീ​റ്റ​റു​ക​ൾ​ക്കും പ​ദ്ധ​തി​ക്ക്‌ ആ​വ​ശ്യ​മാ​യ ഇ​ന്റ​ർ​നെ​റ്റ്‌, ഐ.​ടി, മ​റ്റ്‌ അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും പ്ര​ത്യേ​കം ടെ​ൻ​ഡ​ർ വി​ളി​ക്കും. 277 കോ​ടി​യോ​ളം ചെ​ല​വു​വ​രു​ന്ന പ​ദ്ധ​തി കെ.​എ​സ്‌.​ഇ.​ബി ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ചാ​ണ്‌ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക. സി​സ്‌​റ്റം മീ​റ്റ​ർ, ഡി​സ്ട്രി​ബ്യൂ​ഷ​ൻ ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ മീ​റ്റ​ർ, സ​ർ​ക്കാ​ർ-​എ​ച്ച്.​ടി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മീ​റ്റ​ർ എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്ഥാ​പി​ക്കു​ക. ബി​ല്ലി​ങ്‌, അ​നു​ബ​ന്ധ സേ​വ​നം എ​ന്നി​വ​ക്കു​ള്ള സോ​ഫ്‌​റ്റ്‌​വെ​യ​ർ കെ.​എ​സ്.​ഇ.​ബി ത​യാ​റാ​ക്കു​മെ​ന്നാ​ണ്​ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യി കെ.​എ​സ്.​ഇ.​ബി ഡേ​റ്റ സെ​ന്റ​റി​ൽ സൂ​ക്ഷി​ക്കു​മെ​ന്ന ഉ​റ​പ്പും ന​ൽ​കു​ന്നു. 

Tags:    
News Summary - KSEB Smart Meter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.