രാഹുല്‍ ഗാന്ധിക്ക് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസിന്‍റെ മൗനസത്യഗ്രഹം

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്ക് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസിന്‍റെ ഏകദിന മൗനസത്യഗ്രഹം ബുധനാഴ്ച നടക്കുമെന്ന്​ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. എ.ഐ.സി.സി ആഹ്വാനപ്രകാരമാണ്​ സത്യഗ്രഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള അവിശുദ്ധബന്ധം പാര്‍ലമെന്‍റിലും പൊതുസമൂഹത്തിലും തുറന്നുകാട്ടിയതിന്‍റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ബി.ജെ.പിയും സംഘ്​പരിവാര്‍ ശക്തികളും നിരന്തരം വേട്ടയാടുകയാണെന്ന് ടി.യു. രാധാകൃഷ്ണന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ് മോദി ഭരണകൂടം. അതിന്‍റെ തുടര്‍ച്ചയാണ് ഗുജറാത്ത് ഹൈകോടതി വിധി. തിരുവനന്തപുരം ഗാന്ധി പാര്‍ക്കിലെ ഗാന്ധി പ്രതിമക്കു മുന്നില്‍ രാവിലെ 10 മുതല്‍ വൈകീട്ട്​ അഞ്ചുവരെയാണ് സത്യഗ്രഹം. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുതിര്‍ന്ന നേതാക്കള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഡി.സി.സി പ്രസിഡന്‍റുമാര്‍, എ.ഐ.സി.സി, കെ.പി.സി.സി അംഗങ്ങള്‍, ഡി.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.


Tags:    
News Summary - Congress Plans Maun Satyagraha To Protest Rahul Gandhi's Disqualification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.