കോതമംഗലം: കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പൊലീസ് സേന പാർട്ടി ഗുണ്ടകൾക്കൊപ്പം ചേർന്ന് നിരപരാധികളെ ആക്രമിക്കുന്ന ക്വട്ടേഷൻ സംഘങ്ങളായി അധഃപതിച്ചെന്ന് എ.ഐ.സി.സി അംഗം ജോസഫ് വാഴയ്ക്കൻ. കോൺഗ്രസ് പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, പല്ലാരിമംഗലം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പോത്താനിക്കാട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി സി. ജോണ്‍ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പടി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ബ്ലോക്ക് പ്രസിഡന്റ് ഷെമീർ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി മണ്ഡലം പ്രസിഡന്റ് കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു.
കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി കുട്ടമ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ബ്ലോക്ക് പ്രസിഡന്റ് ബാബു എലിയാസ് ഉദ്ഘാടനം ചെയ്തു. ജോഷി പൊട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ: സംസ്ഥാനത്ത് ഉടനീളം കെ.എസ്.യു , യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകാരണമായി തല്ലിച്ചതക്കുന്നതിൽ പ്രതിഷേധിച്ച് മഞ്ഞള്ളൂർ, ആരക്കുഴ, പാലക്കുഴ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വാഴക്കുളം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് മുൻ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വാഴക്കുളം പൊലീസ് സ്റ്റേഷനു മുന്നിൽ നടന്ന സമരം കെ.പി.സി.സി അംഗം എ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.
കാലടി: മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പൊലീസും സി.പി.എം. ഗുണ്ടകളും ചേര്‍ന്ന് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കാലടി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കെ.എസ്.ഇ.ബി. ഓഫീസിനു മുന്നില്‍ പൊലീസ് തടഞ്ഞു. റോജി എം. ജോണ്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെന്നി പാപ്പച്ചന് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.