തിരുവനന്തപുരം: കോണ്‍ഗ്രസിന്റെയും അനുബന്ധ സംഘടനകളുടെയും നേതൃത്വത്തിലുള്ള സേവനപ്രവർത്തനങ്ങൾ ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ഒരു പുതിയ സംവിധാനത്തിലൂടെ ഔദ്യോഗിക രൂപം നൽകി ഏകോപിപ്പിക്കാനും വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.
കാരുണ്യത്തിന്റെ ഉടയോന് എന്ന് ജനങ്ങള്‍ നെഞ്ചിലേറ്റുന്ന ഉമ്മന്‍ ചാണ്ടിയുടെ സ്മരണകളെ എന്നും നിലനിര്‍ത്താന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും. എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉമ്മന്‍ ചാണ്ടി ഒരുപോലെ സ്വീകാര്യനായത് മായമോ, വെള്ളമോ ചേര്‍ക്കാത്ത മതേതര നിലപാടുകള്‍ മൂലമാണ്. ഉമ്മന്‍ ചാണ്ടി ഏറ്റെടുത്ത പദവികളേക്കാള്‍ കൂടുതല്‍ പദവികള്‍ അദ്ദേഹം മറ്റുള്ളവര്‍ക്കുവേണ്ടി വിട്ടുകൊടുത്തിട്ടുണ്ട്.
സ്ഥാനാർഥി ചർച്ച ഇപ്പോഴില്ല -സതീശൻ
തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥാനാർഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്നാകുമെന്ന് പറഞ്ഞതിൽ കെ.പി.സി.സി പ്രസിഡന്റ് വ്യക്തത വരുത്തിയിട്ടുണ്ട്. കുടുംബവുമായും ആലോചിക്കുമെന്നാണ് പറഞ്ഞതെന്നാണ് അദ്ദേഹം വിശദീകരിച്ചത്. അവസാനം പറഞ്ഞത് മാത്രം കണക്കിലെടുത്താൽ മതി. നാലുമാസം അപ്പുറം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇപ്പോൾ സ്ഥാനാർഥി പ്രഖ്യാപനം നടത്തേണ്ട ആവശ്യമില്ല. സ്ഥാനാർഥി നിർണയ ചർച്ച തുടങ്ങിയിട്ടില്ല. സമീപദിവസങ്ങളിൽ നടത്തുകയുമില്ല. പുതുപ്പള്ളിയിൽ ഇടതുമുന്നണി മത്സരിക്കരുതെന്ന് കെ. സുധാകരൻ പറഞ്ഞത് തമാശയായി പറഞ്ഞതാകാം. ഞങ്ങൾ മത്സരത്തിന് തയാറാണ് -സതീശൻ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.