ചെന്നിത്തലയുടെ അയോഗ്യത എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം- കെ. സുരേന്ദ്രൻ

കോഴിക്കോട്: ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനത്തെത്തിയത് തങ്ങൾക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. ആര് പറഞ്ഞിട്ടാണ് ഉമ്മന്‍ ചാണ്ടി വന്നത്. പാണക്കാട്ട് നിന്നുള്ള നിര്‍ദേശ പ്രകാരമാണോ എന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

ചെന്നിത്തലയുടെ അയോഗ്യത എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. അഞ്ചു കൊല്ലം പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയെ കറിവേപ്പില പോലെ എടുത്തിട്ടു.

അഞ്ചു കൊല്ലം മുമ്പുള്ള കാര്യങ്ങള്‍ ഓര്‍മിക്കാനുള്ള അവസരമാണ് ഉമ്മന്‍ ചാണ്ടിയുടെ വരവിലൂടെ ഹൈക്കമാന്‍ഡ് ഉണ്ടാക്കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയേയും പിണറായി വിജയനേയും ഒരു പോലെ തുറന്ന് കാട്ടാനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. ഇതിന് ഹൈക്കമാന്‍ഡിനോട് നന്ദി പറയേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കൊവിഡ് വ്യാപനം തടയുന്നതിൽ ആരോഗ്യവകുപ്പ് പരാജയമാണ്. ജനസാന്ദ്രത കൂടുതലുള്ളത് കൊണ്ടാണ് കോവിഡ് പടരുന്നതെന്ന ആരോഗ്യ മന്ത്രിയുടെ വാദം വിവരക്കേടാണ്. രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഇപ്പോള്‍ കേരളമാണ്. ടീച്ചറമ്മ ഉറങ്ങുകയാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Tags:    
News Summary - Congress should clarify Chennithala's disqualification Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.